'അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ'; കാനത്തില്‍ ജമീലയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാളിത്യമാര്‍ന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ കാനത്തില്‍ ജമീല രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവെന്ന നിലയില്‍ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
'യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തില്‍ ജമീല. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയര്‍ന്നു വന്ന നേതാവായിരുന്നു അവര്‍. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയില്‍ മികവ് തെളിയിച്ചാണ് അവര്‍ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. കാനത്തില്‍ ജമീലയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ'.- മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Chief Minister Pinarayi Vijayan condoles the death of MLA Kanathil Jameela.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

