

കണ്ണൂർ: നവകേരളത്തിനായി ഇടതുബദൻ തുടരുമെന്ന സന്ദേശവുമായി എൽഡിഎഫ് സർക്കാർ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികൾ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൽ എൽഡിഎഫ് കണ്ണൂർ ജില്ലാ റാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനെതിരെ അയൽ രാജ്യം നടത്തി കൊണ്ടിരിക്കുന്ന ഒളിയുദ്ധം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തി സർക്കാർ നാലാം വാർഷികാഘോഷം നടത്തുന്നത് ഔചിത്യമാണോയെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതു പരിഗണിച്ചു കൊണ്ടാണ് ഇനി നടക്കേണ്ട ആറു ജില്ലകളിലെ വാർഷികാഘോഷം റദ്ദാക്കിയത്. ഇതു മറ്റൊരു അവസരത്തിൽ നടത്തും. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ പ്രദർശന മേളകൾ നടക്കും എന്നാൽ കലാപരിപാടികൾ ഒഴിവാക്കും.
രാജ്യത്തിൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിനായി നാം ഇന്ത്യക്കാർ ഒറ്റക്കെട്ടായി നിൽക്കേണ്ട ഘട്ടമാണിത്. മറ്റെല്ലാം മറന്നു കൊണ്ടു എല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് നാം രാജ്യത്തിൻ്റെ പോരാട്ടത്തിനൊപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ 21ന് ആരംഭിച്ച സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മേയ് 30 വരെ നീളുന്നതായിരുന്നു. ജില്ലാതല, യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തായിരുന്നു വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. ഇതുവരെ എട്ട് ജില്ലകളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates