'നോട്ടീസുമായി വന്നാൽ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയത്'; ഇഡിയ്ക്കെതിരെ മുഖ്യമന്ത്രി (വിഡിയോ)

കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിനെതിരെ രൂക്ഷവിമര്‍ശനം
Chief Minister Pinarayi Vijayan speaks at the Kannur Corporation LDF public meeting
കണ്ണൂർ കോർപറേഷൻ എൽഡിഎഫ് പൊതുയോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു, Chief Minister
Updated on
1 min read

കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡി നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുക എന്നേ ഉള്ളുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂർ കോർപറേഷൻ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Chief Minister Pinarayi Vijayan speaks at the Kannur Corporation LDF public meeting
ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; പി ടി കുഞ്ഞു മുഹമ്മദിനെതിരെ കേസെടുത്തു

കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യ വികസനമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഇപി ജയരാജൻ, സത്യൻ മൊകേരി, കെകെ രാഗേഷ്, കെപി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.

Chief Minister Pinarayi Vijayan speaks at the Kannur Corporation LDF public meeting
'സത്യമേവ ജയതേ'; ദിലീപ് കുറ്റവിമുക്തനായതിൽ രാഹുൽ ഈശ്വറിനു വേണ്ടി പ്രതികരിച്ച് ഭാര്യ ദീപ
Summary

Chief Minister Pinarayi Vijayan strongly criticizes the Enforcement Directorate notice in the KIIFB Masala Bond deal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com