Pinarayi Vijayan
Pinarayi Vijayan

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലേക്ക്

ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
Published on

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ദുബൈയിലേക്ക്. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

Pinarayi Vijayan
ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

തിങ്കളാഴ്ച വൈകിട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളില്‍ ഓര്‍മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം ഇതോടെ അവസാനിക്കും. ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com