

തിരുവനന്തപുരം: ത്യാഗത്തിന്‍റെയും ആത്മസമര്പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ബലിപെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. വിശ്വാസികൾക്ക് ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു.
ആഘോഷങ്ങൾ പകരുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം ആഘോഷങ്ങളെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
ത്യാഗത്തിന്റെയും ആത്മസമര്പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാം. ഏവര്‍ക്കും ബക്രീദ് ആശംസകള്‍.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിശ്വാസികൾക്ക് ബക്രീദ് ആശംസ നേർന്നു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നത്. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നുവെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates