മിന്നല്‍ പ്രളയം; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്; കെടുതികൾ വിലയിരുത്തും

വെള്ളക്കെട്ടും അനുബന്ധപ്രശ്‌നങ്ങളും പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച
VD Satheesan
VD Satheesan
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലുമാണ് സന്ദർശനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും.

ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി മഴക്കെടുതി ഏറ്റവും അധികം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ആദ്യം ആറന്മുളയില്‍ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിക്കും. ദുരന്തബാധിതരായി ക്യാംപുകളില്‍ കഴിയുന്ന ആളുകളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വെള്ളക്കെട്ടും അനുബന്ധപ്രശ്‌നങ്ങളും പരിഹരിക്കുന്നത് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും.

VD Satheesan
മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഏകോപ്പിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിഡി സതീശന്റെ ദുരന്തബാധിത മേഖല സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തില്‍ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്.

VD Satheesan
പെരുമഴക്കാലം; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
VD Satheesan
ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍
Summary

chief minister VD Satheesan visit today pathanamthitta flood affected areas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com