കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്, തുടങ്ങിയത് രണ്ടാമത്തെ പ്രസവത്തോടെ

കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമ്മയുടെ സഹോദരിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്
അനന്ദൻ
അനന്ദൻ
Updated on
1 min read

തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമ്മയുടെ സഹോദരിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. പ്രതി മഞ്ജു പൊലീസ് കസ്റ്റഡിയിലാണ്. ശ്രീകണ്ഠന്‍- സിന്ധു ദമ്പതികളുടെ മകന്‍ അനന്ദനാണ് മരിച്ചത്

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൊണ്ണിയൂരിലെ വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിഞ്ഞാണ് മഞ്ജു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. എന്നാല്‍ രണ്ടാമത്തെ പ്രസവത്തോടെ മഞ്ജു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതോടെയാണ് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലാണ് അനന്ദന്‍ പിറന്നത്. ശ്രീകണ്ഠനും മഞ്ജുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

കൃത്യം നടത്തിയ ശേഷം മഞ്ജു പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com