വോട്ട് ചെയ്യാനെത്തിയെ യുവതിയെ തടഞ്ഞ സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Child Rights Commission registers case after woman stopped from voting
അക്ഷയ
Updated on
1 min read

തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ യുവതിയെ വോട്ട് രേഖപ്പെടുത്തുന്നതില്‍ തടസപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി

തൃശ്ശൂര്‍ മണ്ഡലത്തിലെ കുറുക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അക്ഷയ എന്ന യുവതിയെ വോട്ടുചെയ്യുന്നതില്‍ നിന്ന് പ്രിസൈഡിങ് ഓഫീസര്‍ വിലക്കിയത്.

Child Rights Commission registers case after woman stopped from voting
Kerala Election 2026: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

യുവതിയുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവേറ്റതിനെത്തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തുന്ന മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ തടസ്സവാദമുന്നയിച്ചത്. വിരലില്‍ ഡ്രസ്സിങ് ഉള്ളതിനാല്‍ മഷി പുരട്ടാന്‍ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ നിലപാടെടുത്തു. മുറിവ് ബോധ്യപ്പെടാനായി ഡ്രസ്സിംഗ് അഴിച്ചു കാണിക്കണമെന്ന് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധം പിടിച്ചതായും യുവതി പറയുന്നു. ഡോക്ടറുടെ കുറിപ്പടിയും എക്‌സ്-റേയും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥന്‍ അത് പരിഗണിക്കാന്‍ തയ്യാറായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കൈകുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയ 6 മണിക്കാണ് ഏറ്റവും ഒടുവില്‍ വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് ചെയ്യാനെത്തിയ അക്ഷയക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. അഞ്ച് മണിക്കൂര്‍ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് അക്ഷയക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നര മുതല്‍ കുഞ്ഞും അമ്മയോടൊപ്പം പോളിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

Summary

Child Rights Commission registers case after woman stopped from voting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com