

കണ്ണൂര്‍: കണ്ണൂര്‍ മുല്ലക്കൊടിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്ണനാണെന്നാണ് സിപിഎം ആരോപണം.
പരിക്കേറ്റ പ്രകാശനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, വോട്ടെടുപ്പ് ദിനത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറന്മുളയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. വല്ലനയിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഷാജി പി.എച്ച് (64) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഷാജിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളടക്കമാണ് യുഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്.
പേരാവൂരിലും കാസര്‍കോട് ഉദിനൂരിലും യുഡിഎഫ് വനിതാ ഏജന്റുമാര്‍ക്ക് നേരെ നായ്ക്കുരണ പൊടി വിതറിയതായി പരാതിയുണ്ട്. കൂടാതെ, തളിപ്പറമ്പില്‍ ബിജെപി ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates