

കൊച്ചി: പ്രായപൂർത്തിയാകാത്ത മകന്റെ അവകാശം സംബന്ധിച്ച തർക്കത്തിൽ കുട്ടിക്കു വേണ്ടി സ്വതന്ത്ര അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം. കേരളത്തിലെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്.
മലപ്പുറം സ്വദേശികളായ മാതാപിതാക്കളാണ് കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കുടുംബകോടതിയെ സമീപിച്ചത്. ആദ്യം അച്ഛനാണ് ഹർജി നൽകിയത്. എന്നാൽ തുടർ നടപടിക്ക് അച്ഛൻ മുതിർന്നില്ല.അമ്മ ഉപഹർജി നൽകിയെങ്കിലും വാദം കേട്ട കുടുംബകോടതി കുട്ടിയെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടു.
എന്നാൽ തുടർ നടപടിക്കു മുതിരാത്ത പിതാവിനൊപ്പം കുട്ടിയെ വിടാൻ കോടതിക്കു കഴിയുമോയെന്ന വിഷയമാണു ഹൈക്കോടതി പരിഗണിച്ചത്. അമ്മയുടെ മാതാപിതാക്കൾക്കെതിരെ പോക്സോ കേസ് നിലവിലുള്ളതും ഡിവിഷൻ ബെഞ്ചിൽ ചർച്ചയായി. തുടർന്നാണു കുട്ടിയുടെ താൽപര്യം സംരക്ഷിക്കുന്നതിന് പ്രത്യേകം അഭിഭാഷകനെ വയ്ക്കുന്നത് ഉചിതമാണെന്ന അഭിപ്രായം ഉയർന്നത്. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഭാഗമായ വിക്ടിം റൈറ്റ്സ് സെന്ററിലെ പ്രൊജക്ട് കോ ഓർഡിനേറ്ററായ അഡ്വ. പാർവതി മേനോനാണ് ഇതു മുന്നോട്ടുവച്ചത്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടിക്കുവേണ്ടി അഭിഭാഷകനെ നിയോഗിക്കുന്ന രീതി നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹർജികൾ 3 മാസത്തിനകം തീർപ്പാക്കാനും നിർദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates