കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

chintha jerome
ചിന്താ ജെറോംഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍ പിഎച്ച്ഡി ബിരുദം സസ്പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍ വിസിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

chintha jerome
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ചിന്ത കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ 'വാഴക്കുല' മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തില്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം വൈലോപ്പള്ളി എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

chintha jerome
'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'
chintha jerome
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി
Summary

Chinta Jerome's PhD thesis is under scrutiny by a special committee formed by the Kerala University Syndicate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com