Chottanikkara Devi temple
Chottanikkara Devi temple ഫയൽ

ഭഗവതിയുടെ അഞ്ചുഭാവങ്ങള്‍, ആദിപരാശക്തിയുടെ അംഗരക്ഷകനായി ശാസ്താവ്; ചോറ്റാനിക്കര മകം തിങ്കളാഴ്ച, അറിയാം ഐതീഹ്യവും പ്രത്യേകതകളും

പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അധികവും ഈ സമയത്ത് ദര്‍ശനത്തിന് ക്ഷേത്രത്തില്‍ എത്തുന്നത്
Published on

ചോറ്റാനിക്കര മകം തൊഴല്‍ തിങ്കളാഴ്ച (മാര്‍ച്ച് രണ്ട് ). ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കും.

പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അധികവും ഈ സമയത്ത് ദര്‍ശനത്തിന് ക്ഷേത്രത്തില്‍ എത്തുന്നത്. ദീര്‍ഘസുമംഗലി ആകാനും അവിവാഹിതകളുടെ വിവാഹം നടക്കാനും സര്‍വ്വദോഷങ്ങള്‍ മാറാനും ഈ സമയത്ത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം. അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്നീ മന്ത്രങ്ങള്‍ ഉരുവി ട്ട് ഭക്തര്‍ സര്‍വ്വാഭരണ വിഭൂഷിതയായി വലതു കൈയിനാല്‍ അനുഗ്രഹിക്കുന്ന ദിവസമാണ് മകം തൊഴല്‍.തങ്ക ഗോളക ചാര്‍ത്തി ആഭരണങ്ങള്‍ അണിഞ്ഞ് ദേവി വലതു കൈകൊണ്ടാണ് അനുഗ്രഹിക്കുന്നത്. മറ്റു ദിവസങ്ങളിലെല്ലാം ഇടതുകൈ കൊണ്ടാണ് അനുഗ്രഹിക്കുന്നത്.

ജഗദീശ്വരിയായ ആദിപരാശക്തിയാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ''ചോറ്റാനിക്കര അമ്മ'' എന്നറിയപ്പെടുന്ന ഭഗവതിയെ സൗമ്യസുന്ദരമായ രൂപത്തില്‍ മഹാവിഷ്ണുവിനോടൊപ്പം പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനാല്‍ ഇവിടെ ലക്ഷ്മീനാരായണ സങ്കല്‍പ്പത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭഗവതിയ്ക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യമായ മഹിമയാണ് ഈ ക്ഷേത്രത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവിടെ പ്രസിദ്ധമായ ''അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ'' എന്ന നാമജപം ഉദ്ഭവിച്ചതായി വിശ്വസിക്കുന്നത്. ഉപദേവനായ ധര്‍മ്മശാസ്താവിനും (അയ്യപ്പന്‍) ഈ ക്ഷേത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.

ഗുരുവായൂര്‍ അമ്പലത്തില്‍ ഉണ്ണി കൃഷ്ണന്‍ ഓടിക്കളിക്കുന്നതും സദ്യ വിളമ്പുന്നതും കൃഷ്ണനാട്ടം കേള്‍ക്കുന്നതും ഒക്കെ നേരിട്ട് കാണാറുള്ള വില്വമംഗലം സ്വാമി ഒരിക്കല്‍ കുംഭമാസത്തില്‍ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയപ്പോള്‍ ദേവിയെ നേരിട്ട് ദര്‍ശിച്ചു എന്നാണ് ഐതിഹ്യം.

ഭഗവതിയുടെ അഞ്ചുഭാവങ്ങള്‍

ചോറ്റാനിക്കരയില്‍ ഭഗവതിയെ പ്രധാനമായും മൂന്നു പ്രധാനഭാവങ്ങളിലാണ് ആരാധിക്കുന്നത്. അതിനനുസരിച്ച് മൂന്നു രീതിയിലുള്ള അലങ്കാരവും പ്രത്യേക പൂജാക്രമങ്ങളും ഇവിടെ നടപ്പിലാക്കപ്പെടുന്നു. പ്രഭാതത്തില്‍ (രാവിലെ ഏഴ് മണിവരെ) വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ് വിദ്യാസ്വരൂപിണിയായ മഹാസരസ്വതിയായി ആരാധിക്കുന്നു. കൊല്ലൂര്‍ മൂകാംബികാഭാവം ഇവിടെ സ്മരിക്കപ്പെടുന്നു.

ഉച്ചയ്ക്ക് ചുവന്ന വസ്ത്രത്തില്‍ മഹാലക്ഷ്മിയായി അലങ്കരിക്കുന്നു. സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭാവമാണിത്.വൈകുന്നേരം നീലവസ്ത്രത്തില്‍ ദുര്‍ഗ്ഗാ പരമേശ്വരിയായി ദര്‍ശനമരുളുന്നു. ഇതിനുപുറമെ, ക്ഷേത്രത്തില്‍ ശിവസാന്നിധ്യമുള്ളതിനാല്‍ പാര്‍വതിയായും കീഴ്ക്കാവില്‍ ഉഗ്രമായ ഭദ്രകാളിഭാവത്തിലും ഭഗവതി ആരാധിക്കപ്പെടുന്നു. ഇങ്ങനെ മഹാസരസ്വതി, മഹാലക്ഷ്മി, ദുര്‍ഗ്ഗ, പാര്‍വതി, ഭദ്രകാളി എന്നി അഞ്ചു ഭാവങ്ങളില്‍ ഭഗവതിയെ ആരാധിക്കുന്നതിനാല്‍ ചോറ്റാനിക്കരയമ്മയെ 'രാജരാജേശ്വരീ' അഥവാ 'ആദിപരാശക്തി' ഭാവത്തിലാണ് സങ്കല്‍പ്പിക്കുന്നത്.

Chottanikkara Devi temple
രണ്ടു വ്യത്യസ്ത ഭാവങ്ങളില്‍ ഭദ്രകാളി, മൂന്ന് കൊടിമരം; 'വള്ളുവനാടിന്റെ വിശ്വാസ ഗോപുരം'; ചിനക്കത്തൂര്‍ പൂരം മാര്‍ച്ച് രണ്ടിന്

ഉത്സവങ്ങളും വിശേഷ ദിവസങ്ങളും

കുംഭമാസത്തില്‍ രോഹിണി നാളില്‍ കൊടിയേറി ഉത്രം നാളില്‍ ആറാട്ടോടെ സമാപിക്കുന്ന ഒമ്പതു ദിവസത്തെ വാര്‍ഷിക ഉത്സവം, മകം, പൂരം തൊഴലുകള്‍, കന്നിമാസ നവരാത്രിയും വിദ്യാരംഭവും, വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക, ദീപാവലി, മഹാശിവരാത്രി എന്നിവയാണ് ഈ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസങ്ങള്‍.

Chottanikkara Devi temple
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; ഐതീഹ്യം എന്ത്?, എങ്ങനെ വ്രതം എടുക്കാം?
Summary

chottanikkara makam thozhal 2026, importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com