

മലപ്പുറം: പൊന്നാനിയെ വീട്ടമ്മയുടെ ലൈംഗിക പീഡന ആരോപണത്തില്‍ വിശദീകരണവുമായി സിഐ വിനോദ്. തനിക്കെതിരെയുള്ള വീട്ടമ്മയുടെ ബലാത്സംഗ ആരോപണം കള്ളമാണ്. പിന്നില്‍ ഗൂഢാലോചനയുണ്ട്. സിവിലും ക്രിമിനലുമായ അപകീര്‍ത്തിക്കേസുമായി മുന്നോട്ടുപോകും. പരാതിക്കുപിന്നില്‍ താനൂര്‍ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായ എസ്‌ഐ കൃഷ്ണലാല്‍ ആവാനുള്ള സാധ്യതയുണ്ടെന്നും വിനോദ് കുമാര്‍ ആരോപിച്ചു. പരാതിക്കാരിയെ സ്റ്റേഷന് പുറത്തു വെച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു
'2022ല്‍ ഞാന്‍ സിഐ ആയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി ഏഴരയോടെ സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. ഏകദേശം-50 വയസുള്ള മധ്യവയസ്‌കയായ സ്ത്രീ ഓട്ടോക്കാരന്‍ മോശമായി പെരുമാറിയെന്നും കൂടെ വരുമോ എന്ന് ചോദിച്ചുവെന്നും ദേഹത്ത് കയറിപ്പിടിച്ചുവെന്നുമാണ് പരാതി നല്‍കിയത്. സ്വഭാവികമായും പിആര്‍ഒയുടെ അടുത്താണ് പരാതി ചെല്ലുക. പിന്നീട് തന്റെയടുത്തേക്ക് വന്നപ്പോള്‍ ഓട്ടോക്കാരനെ നോക്കണമെന്ന് പറഞ്ഞ് പൊലീസുകാരെ വിട്ടു. അന്ന് രാത്രി ഓട്ടോ കണ്ടെത്താന്‍ സാധിച്ചില്ല. പ്രതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ശ്രദ്ധിച്ചിട്ട് കേസെടുത്താല്‍ മതിയെന്ന് ചില പൊലീസുകാര്‍ എന്നോട് പറഞ്ഞു. കാരണം ഈ സ്ത്രീ പലര്‍ക്കുമെതിരെ വ്യാജപരാതി കൊടുത്തിട്ട് പിന്നീട് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കി പണം തട്ടുന്ന സ്ത്രീയാണെന്ന് അറിയാന്‍ കഴിഞ്ഞു.
രാത്രി 10 മണിയായപ്പോള്‍ വളരെ വിശ്വസ്തനായ ഒരാളുടെ കോള്‍ വന്നു. സ്റ്റേഷനില്‍ ചില ആളുകള്‍ പരാതിയുമായി വരുമ്പോള്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി എന്തെങ്കിലും ഒരു തുക അവര്‍ക്ക് വാങ്ങിക്കൊടുത്തിട്ട് ബാക്കി തുക ഉദ്യോഗസ്ഥര്‍ വാങ്ങുന്ന പ്രവണതയുണ്ടെന്ന് പറഞ്ഞു. രാവിലെ താന്‍ സ്റ്റേഷനില്‍ ചെന്നയുടന്‍ ആ പരാതിയെടുത്തു. ഇതില്‍ സംസാരം വേണ്ട വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു. ഓട്ടോക്കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലാം രേഖകളില്‍ ഉള്ളതാണ്. പ്രതിയ അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്തു. പത്തര മണി ആയപ്പോള്‍ ഈ സ്ത്രീ ദേഷ്യം പിടിച്ചു വരുന്നുണ്ട്. നിങ്ങള്‍ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടപ്പെടുകയാണ്. എന്തിനാണ് കേസ്. ചര്‍ച്ച മതിയല്ലോ എന്നു പറഞ്ഞു. വിമന്‍ ഡെസ്‌കിലുള്ള പൊലീസിനോട് സംസാരിക്കാന്‍ താന്‍ അവരോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നെയാണ് അറിയുന്നത് ഈ സ്ത്രീ താനൂര്‍ കസ്റ്റഡി മരണ കേസില്‍ നടപടി നേരിട്ട എസ്‌ഐ കൃഷ്ണലാലിന്റെ വീട്ടിലെ ജോലിക്കാരിയാണെന്ന്. ഒരു ദിവസം ബെന്നി സാര്‍ സ്റ്റേഷനില്‍ വന്നു. വിനോദിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്, നിങ്ങള്‍ ഈ സ്ത്രീയുടെ വീട്ടില്‍ പോയിരുന്നോ , നിങ്ങളുമായി ഈ സ്ത്രീക്ക് സമ്പര്‍ക്കമുണ്ടോ എന്ന് ചോദിച്ചു. ഏത് സ്ത്രീയെന്നാണ് ഞാനാദ്യം ചോദിച്ചത്. സര്‍ തന്റെ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കണം. തന്റെ ലൊക്കേഷന്‍ നോക്കണം, കണ്ട ആളുകളെ ചോദ്യം ചെയ്യണം എന്ന് പറഞ്ഞു. കേരളത്തിലെ ഏറ്റവും ഇന്റഗ്രിറ്റിയുള്ള ഉദ്യോഗസ്ഥനാണ് ബെന്നി സാര്‍. അദ്ദേഹത്തിന്റെ അന്വേഷണം പിഴയ്ക്കാറില്ല. അത്രയും നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹം തന്റെ കോള്‍ ഡീറ്റെയില്‍സ് എടുത്തു. ആ സ്ത്രീയെ സ്റ്റേഷന് പുറത്തുവച്ച് കണ്ടിട്ടില്ലെന്നുും ഒരു കോളു പോലും തന്റെ നമ്പറില്‍ നിന്നും അവര്‍ക്കു പോയിട്ടില്ലെന്നും കണ്ടെത്തി. സര്‍ ആ പരാതി ക്ലോസ് ചെയ്ത് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു.
തുടര്‍ന്ന് എസ്പി സുജിത് ദാസിനെ പോയി കണ്ടു. അദ്ദേഹം പരാതി ബെന്നി സാറിനെ മാറ്റിനിര്‍ത്തി സ്പെഷ്യല്‍ ബ്രാഞ്ച് സിഐയെക്കൊണ്ട് അന്വേഷിപ്പിച്ചു. ഫോണ്‍ രേഖകള്‍ പരിശോധിച്ചു. മൊഴിയെടുത്തു. ഈ സ്ത്രീ മുന്‍ പരാതി നല്‍കി പണം തട്ടിയോയെന്ന് അന്വേഷിച്ചു. സമാനസംഭവങ്ങളുണ്ടായിരുന്നതായി അന്വേഷണത്തില്‍ മനസിലായി. പൂര്‍ണ്ണമായും വ്യാജ ആരോപണമാണെന്ന് മനസിലാക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. സുജിത് ദാസ് സാറ് കേസ് ക്ലോസ് ചെയ്തു.
മറ്റ് വകുപ്പുകള്‍ പോലെയല്ല പൊലീസ് ഡിപ്പാര്‍ട്മെന്റ്. കീഴുദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ എങ്ങനെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഇദ്ദേഹത്തിനെതിരെ നീങ്ങാമെന്നാണ് ശ്രമിക്കുക. പല തലത്തിലും അന്വേഷിച്ചിട്ടും പൂര്‍ണ്ണമായും വ്യാജമാണെന്നും ഈ സ്ത്രീ മറ്റുപലര്‍ക്കുമെതിരെ ഹണി ട്രാപ്പ് പോലെയുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ആളാണെന്ന് പൊലീസിന് മനസിലായിട്ടുണ്ട്.
സംഘടനയും 27-ാം ബാച്ച് പൊലീസ് ഇന്‍സ്പെക്ടറുമായും സിവിലും ക്രിമിനലുമായ അപകീര്‍ത്തിക്കേസുമായി മുന്നോട്ടുപോകും. ബെന്നി സാറിനോടും സുജിത് ദാസിനോടും അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.തെറ്റായ വാര്‍ത്ത വന്ന ചാനലിനെതിരെ മുന്നോട്ടുപോകും. പരാതിക്കുപിന്നില്‍ കൃഷ്ണലാലുണ്ടാവാനുള്ള സാധ്യത കാണുന്നുണ്ട്.
പരാതിയുടെ പിന്നില്‍ ഗൂഢാലോചന ഉള്ളതായാണ് മനസിലാക്കുന്നത്. പൊലീസിനെ പ്രതിസന്ധിയില്‍ നിര്‍ത്താനും ഉദ്യോഗസ്ഥരെ കരിവാരിത്തേച്ച് സര്‍ക്കാരിനെ വികലമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൂഢാലോചന. മുട്ടില്‍മരം മുറിക്കേസ് വളരെ സത്യസന്ധമായാണ് ബെന്നി സാര്‍ അന്വേഷിച്ചത്. അദ്ദേഹത്തെ സമ്മര്‍ദത്തില്‍ ആക്കാനാണ് ഇത്തരം വ്യാജ ആരോപണമെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates