പ്രസാദ്‌
പ്രസാദ്‌

സിനിമകളില്‍ വില്ലന്‍ വേഷം; കൊച്ചിയില്‍ നടന്‍ നിരോധിത ലഹരി മരുന്നുമായി പിടിയില്‍

ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരിമരുന്നുകള്‍ക്കൊപ്പം മാരാകായുധവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു 
Published on

കൊച്ചി: ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ നിരോധിത ലഹരി മരുന്നുമായി പിടിയില്‍. എറണാകുളം സ്വദേശി പ്രസാദ്‌ ആണ് പിടിയിലായത്. എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ എറണാകുളം നേര്‍ത്തില്‍ വച്ചാണ് മാരകലഹരി മരുന്നുമായി പിടിയിലായത്.

ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരിമരുന്നുകള്‍ക്കൊപ്പം മാരാകായുധവും പ്രസാദില്‍ നിന്നി പിടിച്ചെടുത്തിട്ടുണ്ട്. വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലാണ് ഇയാള്‍ അഭിനയിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com