കോട്ടയത്ത് വീണ്ടും സംഘര്‍ഷം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ കല്ലേറ്, ഡിവൈഎസ്പിക്ക് പരിക്ക്

കലക്ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ കല്ലും വടിയും വലിച്ചെറിഞ്ഞു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കോട്ടയം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോട്ടയത്ത് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

കലക്ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ കല്ലും വടിയും വലിച്ചെറിഞ്ഞു. കലക്ടറേറ്റിന്റെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. 

മുന്നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. വഴിയിലുണ്ടായിരുന്ന സിപിഎം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിനിടൈ ഡിവൈഎഫ്‌ഐയുമായി സംഘര്‍ഷമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com