ധര്‍മജന്‍ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍/ ഫെയ്‌സ്ബുക്ക്‌
ധര്‍മജന്‍ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍/ ഫെയ്‌സ്ബുക്ക്‌

മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ല; യുഡിഎഫ് വന്നാല്‍ കേരളത്തിന് ഐശ്വര്യമുണ്ടാകും; ധര്‍മജന്‍ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍

പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ നടന്‍ ധര്‍മജന്‍ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തി
Published on

തിരുവനന്തപുരം: പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ നടന്‍ ധര്‍മജന്‍ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തി. സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മനസാക്ഷി മുഖ്യമന്ത്രിക്കോ ഭരണാധികാരികള്‍ക്കോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 

കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള്‍ റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകുമെന്നും ധര്‍മജന്‍ പറഞ്ഞു. 

'ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി. നിപയും രണ്ട് പ്രളയവും കോവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്തവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.'-ധര്‍മജന്‍ പറഞ്ഞു. 

അതേസമയം, സമരം തുടരുന്ന ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥര്‍ നടത്തുന്ന ചര്‍ച്ച വൈകുന്നേരം നാലരയ്ക്ക് ആരംഭിക്കും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. ലാസ്റ്റ്ഗ്രേഡ്, സിപിഒ റാങ്ക് ലിസ്റ്റിലുള്ള സമരക്കാരുമായാണ് ചര്‍ച്ച നടത്തുക. ഇരു ലിസ്റ്റിലുമുള്ള മൂന്നു പേരോട് വീതം ചര്‍ച്ചയ്ക്ക് എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകള്‍ സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com