

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണെന്ന് കുറിച്ചാണ് മുഖ്യമന്ത്രി ആ ജീവത്യാഗത്തെ ഓർത്തത്. സിസ്റ്റർ ലിനിയുടെ അഞ്ചാം ഓർമ്മദിനത്തിലാണ് മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്.
മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഇന്ന് സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ്. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണ്.
അത്യന്തം അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ഒരു ജനതയ്ക്ക് തന്റെ ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്. ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗമനോഭാവത്തിന്‍റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി.
സിസ്റ്റർ ലിനിയുടെ മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates