ആലപ്പുഴയുടെ സ്വപ്ന പദ്ധതികള്‍; എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കിഫ്ബിയുടെ ധനസഹായത്തോടെ കെ ആര്‍ എഫ് ബി യുടെ മേല്‍നോട്ടത്തിലാണ് പടഹാരം പാലം നിര്‍മിച്ചിരിക്കുന്നത്.
CM  Pinarayi Vijayan to Dedicate AC Road and Perumbalam Bridge to the Nation Today
എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
Updated on
1 min read

ആലപ്പുഴ: 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് (എസി റോഡ്), 65.5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

CM  Pinarayi Vijayan to Dedicate AC Road and Perumbalam Bridge to the Nation Today
''എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്'', 'ഇരുണ്ടകാലം' പരസ്യ വിവാദത്തില്‍ തോമസ് ഐസക്

പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കെ എസ് ടി പി യുടെ മേല്‍നോട്ടത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് എ.സി റോഡ് പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെ ആര്‍ എഫ് ബി യുടെ മേല്‍നോട്ടത്തിലാണ് പടഹാരം പാലം നിര്‍മിച്ചിരിക്കുന്നത്.

CM  Pinarayi Vijayan to Dedicate AC Road and Perumbalam Bridge to the Nation Today
'കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു', തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ .എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, എംപി മാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എ മാരായ തോമസ് കെ തോമസ്, എച്ച് സലാം, പി. പി ചിത്തരഞ്ജന്‍, ജോബ് മൈക്കിള്‍, ദലീമ ജോജോ, അഡ്വ. യു പ്രതിഭ, എം .എസ് അരുണ്‍കുമാര്‍, രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍ , മുന്‍ മന്ത്രിമാരായ ഡോ ടി. എം തോമസ് ഐസക്, ജി സുധാകരന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പെരുമ്പളം പാലം ഉദ്ഘാടനം

മങ്കൊമ്പിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളം പാലം ദ്വീപ് നിവാസികള്‍ക്കായി സമര്‍പ്പിക്കും. രാവിലെ 11ന് പെരുമ്പളം പാലത്തിന് സമീപം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, കെ.സി വേണുഗോപാല്‍ എം പി, ദലീമ ജോജോ എം എല്‍ എ , ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, മുന്‍ മന്ത്രിമാരായ ഡോ ടി. എം തോമസ് ഐസക്, ജി സുധാകരന്‍, മുന്‍ എം പി എ.എം ആരിഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

Summary

CM Pinarayi Vijayan to Dedicate AC Road and Perumbalam Bridge to the Nation Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com