ഗുരുവായൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി ആചാരലംഘനം നടത്തി; ദേവസ്വം ഹൈക്കോടതിയെ സമീപിക്കണം; ഹിന്ദു ഐക്യവേദി

എത്ര ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നതായാലും വിശ്വാസിയായ ഒരാള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള അണികളുടെ തള്ളിക്കയറ്റവും മുദ്രാവാക്യം വിളിയും ശാന്തമായി കൊണ്ട് ദര്‍ശനം നടത്താനുള്ള മറ്റു ഭക്തരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
CM Violated Rituals During Guruvayur Visit
ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തൃശൂര്‍: മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശന സമയത്ത് നടന്ന നിയമലംഘനവും ആചാരലംഘനവും ഹൈന്ദവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്ന് ഹിന്ദുഐക്യ വേദി. മുഖ്യമന്ത്രിയുടെ കൂടെ എത്തിയവര്‍ ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രം നടയില്‍ ചിത്രീകരണം നടത്തിയതെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി

CM Violated Rituals During Guruvayur Visit
ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടച്ചില്ല; ട്രാക്കില്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍; ഹരിപ്പാട് ഒഴിവായത് വന്‍ അപകടം

തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശന സമയത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ക്ഷേത്ര ആചാരങ്ങളുടെ കടുത്ത ലംഘനമാണ്. എത്ര ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നതായാലും വിശ്വാസിയായ ഒരാള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള അണികളുടെ തള്ളിക്കയറ്റവും മുദ്രാവാക്യം വിളിയും ശാന്തമായി കൊണ്ട് ദര്‍ശനം നടത്താനുള്ള മറ്റു ഭക്തരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

CM Violated Rituals During Guruvayur Visit
എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

ഗുരുവായൂര്‍ ക്ഷേത്രം നടയില്‍ നടന്ന റീല്‍സ് ചിത്രീകരണത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം ഹൈക്കോടതി സമീപിക്കണം. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സജിത്ത് നമ്പൂതിരി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹരി മുള്ളൂര്‍ സി ബി പ്രദീപ്കുമാര്‍, സംഘടനാ സെക്രട്ടറി കെ കെ മുരളീധരന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജി ഗിരിധരന്‍ മുഖ്യരക്ഷാധികാരി വി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Summary

CM Violated Rituals During Guruvayur Visit; Devaswom Must Approach High Court: Hindu Aikya Vedi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VD Satheesan becomes the first Kerala CM to visit Guruvayur Temple
K Muraleedharan
Vivek kiran guruvayur visit updation
fcra ACT fr paul thelakkat reaction and controvercy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com