ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടച്ചില്ല; ട്രാക്കില്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍; ഹരിപ്പാട് ഒഴിവായത് വന്‍ അപകടം

സംഭവത്തിന് കാരണം ഗേറ്റ് കീപ്പറുടെ അശ്രദ്ധയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു
Railway Gate Not Closed Even After Train Arrived
ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പറുടെ അശ്രദ്ധ
Updated on
1 min read

ആലപ്പുഴ: ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പറുടെ അനാസ്ഥ. ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് ഗേറ്റില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ആസമയത്ത് ട്രാക്കില്‍ ബസ് ഉള്‍പ്പടെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് വന്‍ അപകടം ഒഴിവായത്.

Railway Gate Not Closed Even After Train Arrived
എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

സംഭവത്തിന് കാരണം ഗേറ്റ് കീപ്പറുടെ അശ്രദ്ധയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ സിഗ്നല്‍ ലഭിച്ചില്ലെന്നാണ് ഗേറ്റ് കീപ്പര്‍ പറയുന്നത്. ഇന്ന് വൈകീട്ടാണ് സംഭവം. റെയില്‍വേ ഗേറ്റ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ആസമയം കടന്നുപോകുന്നുണ്ടായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി.

Railway Gate Not Closed Even After Train Arrived
ഓട്ടോയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന; 18 പൊതികളിലായി 200 ​ഗ്രാം; ആലുവയിൽ 59കാരൻ പിടിയിൽ

ജാംനഗര്‍ - തിരുനെല്‍വേലി എക്‌സ്പ്രസാണ് ഗേറ്റ് കീപ്പറുടെ അനാസ്ഥയെ തുടര്‍ന്ന് നിര്‍ത്തിയത്. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാബിനിലിരുന്ന് ഗേറ്റ് കീപ്പര്‍ മൊബൈല്‍ നോക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ഗേറ്റ് അടയ്ക്കാത്തതും സിഗ്നല്‍ തെളിയാത്തതും ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ അറിയിച്ചതായാണ് വിവരം.

Summary

Negligence by Gatekeeper: Railway Gate Not Closed Even After Train Arrived; Several Vehicles Including a Bus on the Tracks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com