മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ; സമാന്തര അന്വേഷണം നിയമവിരുദ്ധമെന്ന് കമ്പനി വാദം

ഹൈക്കോടതി വിധിക്കും പിന്നാലെയുണ്ടായ റെയ്‌ഡിനും ശേഷം സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇഡി വീണ്ടും ചോദ്യം ചെയ്യലിനായി സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമപരമായ ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്
CMRL
CMRLPTI
Updated on
2 min read

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി അടിയന്തിരമായി സമീപിച്ചിരിക്കുന്നത്. ഇഡി.നടത്തുന്ന അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ നിലവിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ഒരേ വിഷയത്തിൽ ഇഡി നടത്തുന്ന സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനി കോടതിയിൽ വാദിക്കുന്നത്.

CMRL
ചിന്നക്കനാൽ ആനയിറങ്കൽ വൃഷ്ടിപ്രദേശത്തെ വൻ വനംഭൂമി കയ്യേറ്റം ഒഴിപ്പിച്ചു; ആനത്താരകൾ തടഞ്ഞ് സ്ഥാപിച്ച കൂറ്റൻ കമ്പിവേലികൾ വനംവകുപ്പ് മുറിച്ചുമാറ്റി

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളും ഈ സാമ്പത്തിക ഇടപാടിൽ നടന്നിട്ടില്ലെന്നും അതിനാൽ ഇ.ഡി.ക്ക് ഈ കേസിൽ ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ പ്രധാന നിലപാട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. ഇതിനുപുറമെ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി പരിശോധന ശക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് തുടനടപടികളിൽ നിന്നും സംരക്ഷണം തേടി സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

CMRL
വന്ദേമാതരം: പ്രോട്ടോക്കോള്‍ ലംഘനമെന്ന് ഗവര്‍ണര്‍, എഴുന്നേറ്റു നില്‍ക്കേണ്ടെന്ന് പിണറായി, വിവാദം

മുന്നേ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളിയിരുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്നും കമ്പനി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ കൃത്യമായി ഹാജരാകണമെന്നും കോടതി കർണ്ണാടക മുൻസിപ്പൽ ചട്ടങ്ങൾ പോലെ കർശനമായി നിർദ്ദേശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് കൃത്യമായ സേവനങ്ങൾ ഒന്നും നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം.

CMRL
തീവ്രവാദ ബന്ധം ആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടതായി ആരോപണം; വ്യാജപരാതിയെന്ന് ഷംന ബീഗം, ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു

ഹൈക്കോടതി വിധിക്കും പിന്നാലെയുണ്ടായ റെയ്‌ഡിനും ശേഷം സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇഡി വീണ്ടും ചോദ്യം ചെയ്യലിനായി സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമപരമായ ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പുതിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യുന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള തുടർനീക്കങ്ങളിൽ ഇഡിക്ക് മുന്നോട്ട് പോകാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Summary

Cochin Minerals and Rutile Limited (CMRL) has filed an appeal before the Kerala High Court Division Bench against the single bench order allowing the Enforcement Directorate (ED) to continue its probe into the 'Masappadi' case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com