മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം ; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും

മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
പിണറായി വിജയന്‍ /ഫയല്‍
പിണറായി വിജയന്‍ /ഫയല്‍
Updated on: 
1 min read

കോഴിക്കോട് : കോവിഡ് ബാധിച്ച് ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ചികില്‍സ. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. 

പിണറായി വിജയന്റെ ആരോഗ്യസ്ഥിതി മനസിലാക്കാന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് എംപി ശ്രീജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കല്‍ ബോര്‍ഡാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. 

മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. 

കോവിഡ് സ്ഥിരീകരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മന്‍ചാണ്ടി രണ്ടു ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടു ദിവസമായി പനിയുണ്ടായിരുന്നു. ശാരീരിക അവശതകള്‍ കൂടി പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉമ്മന്‍ ചാണ്ടിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com