കോച്ചിങ്ങിനെത്തിയ പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുത്തു, പീഡനം; ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണി, രണ്ടാമത്തെ കേസിലും കോച്ച് കുറ്റക്കാരനെന്ന് കോടതി

Coach was found guilty in molested students
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ച് രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)ആണ് ബലാല്‍സംഗ ശ്രമത്തിനും കുറ്റക്കാരാനെന്ന് കോടതി കണ്ടത്തിയിരിക്കുന്നത്. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് പ്രതി കുറ്റക്കാരനെത്ത് കണ്ടെത്തിയത്. കേസില്‍ നാളെ വിധി പറയും.

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് ജിമ്മിലും ശുചിമുറിയിലും കൊണ്ട് പോയാണ് കോച്ച് പീഡിപ്പിച്ചത്.

കുട്ടിയുടെ നഗ്‌ന ഫോട്ടോയും വിഡിയോയും പ്രതി മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി എടുത്തയായും കണ്ടെത്തി. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതേത്തുടര്‍ന്ന് 2019 ഇല്‍ പെണ്‍കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന് വെളിയില്‍ പറഞ്ഞില്ല.ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്.

പീഡനത്തില്‍ മനംനൊന്ത് കുട്ടികള്‍ മറ്റൊരിടത്ത് കോച്ചിങ്ങിന് പോയി. കുട്ടികള്‍ പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല. 2024 ഇല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ പീഡനത്തില്‍ ഇരയായ ഒരു പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടര്‍ന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്.!

ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും കേസ് നല്‍കിയത്. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു .ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി. ഇതില്‍ ഒരു കേസില്‍ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കേസില്‍ ആണ് കുറ്റക്കാരന്‍ ആയി കണ്ടെത്തിയത് .ബലാത്സംഗത്തിന് ശ്രമത്തിനുള്ള വകുപ്പിലും പ്രതിയെ ഈ കേസില്‍ കുറ്റക്കാരനായി കണ്ടത്തിയിട്ടുണ്ട്. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി.

Coach was found guilty in molested students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com