അപ്പാര്‍ട്ട്‌മെന്റിലെ കോണിപ്പടിയില്‍ മൂര്‍ഖന്‍, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂരില്‍ രണ്ടു ദിവസങ്ങളിലായി പിടികൂടിയത് നിരവധി മൂര്‍ഖനെ- വിഡിയോ

കണ്ണൂരിനെ ഞെട്ടിച്ച് നഗരമദ്ധ്യത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും മൂര്‍ഖന്‍
Cobra in apartment
കണ്ണൂരിൽ അപ്പാർട്ട്‌മെന്റിൽ നിന്ന് മൂർഖനെ പിടികൂടുന്നു
Updated on
1 min read

കണ്ണൂര്‍: കണ്ണൂരിനെ ഞെട്ടിച്ച് നഗരമദ്ധ്യത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും മൂര്‍ഖന്‍. തളാപ്പ് കൊയിലി ആശുപത്രിക്ക് എതിര്‍ വശത്തുള്ള വിനായക ഹൗസിങ് കോളനിയിലാണ് മൂര്‍ഖനെ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ത്രീയും കുട്ടികളുമുണ്ടായിരുന്ന വീട്ടിലെ കോണിപ്പടിയിലെ പ്ലാറ്റ്‌ഫോമില്‍ മൂര്‍ഖന്‍ പതുങ്ങി ചുരുണ്ടു കൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

Cobra in apartment
കണ്ണൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകനായ രഞ്ജിത്ത് നാരായണന്‍ സ്ഥലത്തെത്തി മൂര്‍ഖനെ സാഹസികമായി പിടികൂടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തില്‍ മാത്രം നിരവധി മൂര്‍ഖനെയാണ് പിടികൂടിയത്. ഒരു ദിവസം ഇരുപതിലേറെ ഫോണ്‍ വിളികളാണ് മാര്‍ക്ക് പ്രവര്‍ത്തകരെ തേടിയെത്തുന്നത്.

Cobra in apartment
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: എം വി ഗോവിന്ദനും ശിവന്‍കുട്ടിയ്ക്കും ആശ്വാസം, സ്വകാര്യ ഹർജിക്ക് സ്റ്റേ
Summary

Cobra in apartment, family barely escapes; Several cobras caught in two days in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com