ആന്‍സി
Kerala
ഓണാഘോഷത്തിന് പോകുമ്പോള്‍ അജ്ഞാത വാഹനം ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; കൈ വേര്‍പെട്ടു
കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്‍സി (36) ആണ് മരിച്ചത്.
പാലക്കാട് കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്‍സിആണ് മരിച്ചത്.
രാവിലെ 11ന് ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ആന്‍സിയുടെ കൈ വേര്‍പ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Summary
College teacher dies in Palakkad road accident
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

