'ഇന്ത്യയില്‍ നടക്കുന്നത് പ്രതിപക്ഷ വേട്ട'; പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി

'വലതുപക്ഷ സർക്കാരുകൾ രാഷ്ട്രീയ എതിരാളികളെ നിയമസംവിധാനങ്ങൾ ഉപയോ​ഗിച്ച് അടിച്ചമർത്തുന്നു'
Communist party of Britain, Pinarayi Vijayan
Communist party of Britain, Pinarayi Vijayan
Updated on
1 min read

ലണ്ടന്‍ : കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ കേന്ദ്രഏജന്‍സികള്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. വളര്‍ന്നുവരുന്ന ജനകീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ- യാഥാസ്ഥിതിക സര്‍ക്കാരുകള്‍ നിയമസംവിധാനങ്ങളെയും പൊലീസ് അടിച്ചമര്‍ത്തലുകളെയും ആയുധമാക്കുകയാണ്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

Communist party of Britain, Pinarayi Vijayan
ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട; പിണറായിക്കെതിരായ നടപടി ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണം: എം വി ഗോവിന്ദന്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിപക്ഷ വേട്ടയാണ്. വലതുപക്ഷ സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും ജനകീയ പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്താന്‍ നിയമസംവിധാനങ്ങളെയും പൊലീസിനെയും ആയുധമാക്കുന്നത് ഒരു അന്താരാഷ്ട്ര പ്രതിഭാസമായി മാറിയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്, ജോര്‍ദാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ഇന്ത്യയും എത്തിപ്പെട്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ പറയുന്നു.

Communist party of Britain, Pinarayi Vijayan
ഒടുവിൽ ബിനീഷ് കോടിയേരിക്ക് സിപിഎം അം​ഗത്വം; മെമ്പർഷിപ്പ് പുതുക്കി നൽകി

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെതിരെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ അപലപിച്ചു. സംഘടന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, കമ്യൂണിസ്റ്റുകാര്‍ക്ക് സംഘടിക്കാനുള്ള അവകാശങ്ങള്‍ എന്നിവയ്ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഏജന്‍സികള്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ പോരാടുന്ന ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Summary

Communist Party of Britain condemns ED raid on Pinarayi Vijayan's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com