ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട; പിണറായിക്കെതിരായ നടപടി ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണം: എം വി ഗോവിന്ദന്‍

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ പിണറായി വിജയനെ തകര്‍ക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം
MV Govindan
MV Govindan
Edited By:
Updated on
1 min read

തിരുവനന്തപുരം: പിണറായി വിജയന് എതിരായ കടന്നാക്രമണം ഇടതുപക്ഷത്തിന് എതിരായ കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിനെതിരെ ജനകീയമായും നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീര്‍ക്കും. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് ഇഡി പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

MV Govindan
ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുട്ടയേറ്; സിപിഎം ലോക്കല്‍ സെക്രട്ടറി കീഴടങ്ങി

പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ബിജെപിയെ വിമര്‍ശിക്കാന്‍ തങ്ങള്‍ക്ക് ഒരു ഭയവും ഇല്ല. ഓലപ്പാമ്പ് കാട്ടി നരേന്ദ്രമോദി പിണറായി വിജയനെ ഭയപ്പെടുത്തേണ്ട. അതിനു വഴങ്ങാന്‍ ഇടതുപക്ഷത്തിന് മനസ്സില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

എഫ്‌ഐആര്‍ ഉണ്ടാക്കാനുള്ള അന്വേഷണം നടത്താനാണ് കോടതി പറഞ്ഞത്. എന്നാല്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ്. രണ്ട് ദിവസം കോടതി അവധിയായ സമയം നോക്കിയാണ് ഇഡി റെയ്ഡ്ന് ഇറങ്ങിയത് എന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കന്മാരെ ഭയപ്പെടുത്തി കൂടെക്കൂട്ടാന്‍ ബിജെപിക്ക് കഴിയും, പക്ഷെ അത് പിണറായി വിജയനെതിരെ വിലപ്പോവില്ല എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

MV Govindan
മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്

ആര്‍എസ്എസ് നേതൃത്വം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണ്. ഇനി അവരുടെ ഉന്നം കേരളമാണ്. അതിനായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ പിണറായി വിജയനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ബിജെപിയെ പ്രതിരോധിക്കേണ്ട ഇന്ത്യ കൂട്ടുകെട്ടിന്റെ നേതാവാണ് രാഹുല്‍ഗാന്ധി, പക്ഷെ ആ രാഹുല്‍ ഗാന്ധിയാണ് പിണറായിയെ എന്തുകൊണ്ട് ഇ ഡി അറസ്റ്റ് ചെയ്യുന്നില്ല എന്നു ചോദിച്ചത്. ഇതിലൂടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വ്യക്തമായെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

Summary

Action against Pinarayi Vijayan is an attack on the Left: MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com