സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപണം; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി

Complaint filed against Fathima Thahiliya alleges spreading hate through social media
ഫാത്തിമ തഹ്ലിയ
Updated on
1 min read

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി. സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി മുയിപ്പോത്ത് സ്വദേശി ധനിഷ് അഹമ്മദാണ് പരാതി നല്‍കിയത്.

വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂര്‍ സ്വദേശിനി സഫീറ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ഥിയുടെ കൂടെ ഉണ്ടായിരുന്ന ആളുകളാണ് സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്.

Complaint filed against Fathima Thahiliya alleges spreading hate through social media
'പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍'; വോട്ടിന് പണം നല്‍കിയതില്‍ എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസ്

മുസ്ലിം കുട്ടി സഭയിലേക്ക് വരണം എന്ന രീതിയിലാണ് അവര്‍ പറഞ്ഞുവന്നത്. വര്‍ഗീയത എന്നതിലേക്കാണ് അവര്‍ കൊണ്ടുവന്നത്. എന്നാല്‍ വര്‍ഗീയത വേണ്ട എന്ന ബോധ്യത്തിലാണ് താന്‍ പരാതി കൊടുത്തതെന്നായിരുന്നു സഫീറ വിശദീകരിച്ചത്. വിഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തിയെന്ന് കാണിച്ച് ഫാത്തിമക്കെതിരെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ലിനീഷ് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരു കുടുംബം അതി ദാരിദ്ര്യത്തില്‍ ആണെന്നും 18 വര്‍ഷമായി സര്‍ക്കാര്‍ ഇവര്‍ക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വിഡിയോ ആണ് പ്രചരിപ്പിച്ചത്.

ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നു എന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം പ്രസ്തുത കുടുംബം ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹത നഷ്ടപ്പെടും. ഇത് മറച്ചു വെച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

Summary

Complaint filed against Fathima Thahiliya alleges spreading hate through social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com