മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

എസ്എഫ്‌ഐ ജില്ലാ ഭാരവാഹിക്കെതിരെയാണ് എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗമായ വിദ്യാര്‍ഥിനി പരാതി നല്‍കിയത്
obscene videos
പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് എസ്എഫ്‌ഐ നേതാവിനെതിരെ പരാതി. എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ഭാരവാഹിക്കെതിരെയാണ് എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗമായ വിദ്യാര്‍ഥിനി പരാതി നല്‍കിയത്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് പരാതി നല്‍കിയിട്ടുള്ളത്.

obscene videos
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ഏരിയാതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനി വിലക്കി. ഇത് വകവെക്കാതെ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും രണ്ടുമാസമായിട്ടും നടപടിയുണ്ടായില്ല.

obscene videos
ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ സിപിഎം ജില്ലാനേതൃത്വം എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിനി സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Summary

Complaint filed against SFI leader for sending obscene images and messages on mobile phone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com