'രാമറായിയുടെ പേരിടാൻ 20 ലക്ഷം ആവശ്യപ്പെട്ടു'; കാസർകോട് ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് പരാതി

അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്‍റെ പേരിൽ കെട്ടിടം നിർമ്മിക്കാനുള്ള പിരിവാണ് ഇപ്പോൾ നടത്തുന്നതെന്നും പരാതിയിലുണ്ട്
PK Faisal
പി കെ ഫൈസൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറിയും മുൻ എം പി ഐ രാമറായിയുടെ മകനുമായ സുബ്ബയ്യ റായി സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകി.

ഡിസിസി ഓഫീസിന് മൂന്നാം നില നിർമ്മിക്കാൻ തീരുമാനിച്ചെന്നും, മൂന്നാം നിലയ്ക്ക് അന്തരിച്ച ഐ രാമറായിയുടെ പേരിടാൻ 20 ലക്ഷം രൂപ നൽകാൻ ഫൈസൽ ആവശ്യപ്പെട്ടെന്നുമാണ് സുബ്ബയ്യ റായി പരാതിയിൽ പറയുന്നത്. ഡിസിസി പ്രസിഡന്റ് ഫൈസൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും സുബ്ബയ്യ റായി കുറ്റപ്പെടുത്തി.

അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്‍റെ പേരിൽ കെട്ടിടം നിർമ്മിക്കാനുള്ള പിരിവാണ് ഇപ്പോൾ നടത്തുന്നതെന്നും പരാതിയിലുണ്ട്. ഫൈസൽ ഒറ്റയ്ക്കാണ് ഈ തീരുമാനമെടുത്തത്. മണ്ഡലം കമ്മിറ്റികളിൽ നിന്നടക്കം പണം പിരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. രാമറായിയെ അവഹേളിക്കുന്ന നിലപാടാണ് ഫൈസൽ സ്വീകരിക്കുന്നതെന്നും സുബ്ബയ്യ റായി പരാതിയിൽ പറയുന്നു.

Summary

Complaint filed with KPCC against Kasaragod DCC President PK Faisal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER