ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

കേസില്‍ 18 പ്രതികള്‍ ഉണ്ടെന്നാണ് സൂചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ 18 പ്രതികള്‍ ഉണ്ടെന്നാണ് സൂചന.

ഇന്‍സ്റ്റഗ്രാം വഴിയാണ് കൂടുതല്‍ പ്രതികളും പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. ഇന്നലെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേന കൊല്ലം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. കേസിന്റെ ഗൗരവം മനസ്സിലാക്കിയ ജില്ലാ പൊലീസ് മേധാവി കേസില്‍ നേരിട്ട് ഇടപെട്ടു.

കേസിന്റെ അന്വേഷണ മേല്‍നോട്ടം എസ്പി ഏറ്റെടുത്തു. പ്രതികളുടെ വിവരങ്ങള്‍ അടക്കം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൊലീസിന് കൈമാറിയതായാണ് സൂചന. സംശയിക്കപ്പെടുന്ന ഏതാനും ചെറുപ്പക്കാരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

പ്രതീകാത്മക ചിത്രം
കേരളത്തിലേത് അതീവ മോശം ധനമാനേജ്‌മെന്റ്; കടമെടുപ്പ് പരിധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഇന്‍സ്റ്റഗ്രാം വഴി ഒരു യുവാവ് പരിചയപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്താകുകയും, യുവാവിന്റെ സുഹൃത്തുക്കള്‍ ഈ ദൃശ്യം കാട്ടി പെണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നാണ് സൂചന.

പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com