'പ്രീ പോൾ സർവേകൾ നിരോധിക്കണം' ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്

'ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്'
J S Akhil
J S Akhilഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ, മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ സർവേക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കോൺഗ്രസ് നേതാവ് അഡ്വ. ജെ എസ് അഖിലാണ് പരാതി നൽകിയത്. പ്രീ പോൾ സർവേകൾ നിരോധിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

J S Akhil
പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ “ബാൻഡ്‌വാഗൺ ഇഫക്റ്റ്” സൃഷ്ടിക്കപ്പെടുകയും, അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.

J S Akhil
'നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ വലുത്; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും'

എക്സിറ്റ് പോളുകൾക്ക് നിലവിലുള്ള മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നാലും, പ്രീ പോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഒരു ഗുരുതരമായ നിയമപരമായ പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിൻ്റെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.

Summary

'Pre-poll surveys should be banned'; Congress leader J S Akhil files complaint with Election Commission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com