

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാകും പ്രവർത്തനാനുമതി. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്നുണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും.
ആരാധാനലയങ്ങളിൽ പോകുന്നതിനും വിവാഹങ്ങൾക്കും ഗൃഹപ്രവേശനങ്ങൾക്കും സംസ്കാരചടങ്ങുകൾക്കും യാത്ര ചെയ്യാം. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് കടകളുടെ സമയം. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ പ്രവർത്തിക്കില്ല. ആരോഗ്യപ്രവർത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്ആർടിസി സർവീസ് നടത്തുക.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കും. നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡുകൾ വച്ച് പൊലീസ് പരിശോധന നടത്തും. ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും തുടരുന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates