ബസ്സില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; കണ്ടക്ടര്‍ റിമാന്‍ഡില്‍

എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട് വീട്ടില്‍ അനീഷ് എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Bus conductor remanded for misconduct with student passenger
അറസ്റ്റിലായ ബസ്സ് കണ്ടക്ടര്‍
Updated on
1 min read

തൃശൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട് വീട്ടില്‍ അനീഷ് എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് തൃപ്രയാര്‍ അഴീക്കോട് റൂട്ടില്‍ ഓടുന്ന ബസ്സില്‍ മുന്‍വശത്തെ ഡോറിലൂടെ കയറുമ്പോള്‍ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.

Bus conductor remanded for misconduct with student passenger
പതിനേഴുകാരി പ്രസവിച്ചു; കുഞ്ഞിനെ രഹസ്യമായി അനാഥമന്ദിരത്തിലാക്കാന്‍ നീക്കം; ബന്ധുവായ യുവാവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അനീഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത ഒരു കേസിലും, ലഹളയുണ്ടാക്കാന്‍ ശ്രമിച്ച ഒരു കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Bus conductor remanded for misconduct with student passenger
കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; വിവാഹിതയായത് മൂന്നു വര്‍ഷം മുമ്പ്

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ആ.കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ വലപ്പാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എബിന്‍, ജി.എസ്.സി.പി.ഒ റഷീദ്, സന്ദീപ്, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Summary

Bus conductor remanded for misconduct with student passenger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Driver was arrested by Sharjah Police for covering the entire front windshield with a sunshade while driving
Abel
Three policemen suspended for drinking alcohol at police camp
Coach was found guilty in molested students
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com