

കണ്ണൂര്‍: തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. പാര്‍ട്ടി അടച്ചടക്കം ലംഘിച്ച് തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനനെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ പത്രിക പിന്‍വലിച്ചില്ല. നാളെ പന്ത്രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫിനായി പികെ ശ്യാമളയും യുഡിഎഫ് സ്വതന്ത്രനായി ടികെ ഗോവിന്ദനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍ ഹരിദാസും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി കൊയ്യം ജനാര്‍ദ്ദനനും ജനവിധി തേടും.
സിപി എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജനാര്‍ദ്ദനനന്‍ വിമതനായി പത്രിക നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെവികാരം മാനിക്കാതെ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധമെന്നും അവരുടെ അഭ്യര്‍ഥനപ്രകാരമാണ് മത്സരിക്കുന്നതെന്നുമായിരുന്നു ജനാര്‍ദ്ദനന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates