വയനാട്ടില്‍ വോട്ടു പിടിക്കാന്‍ മദ്യ വിതരണം; പരാതിയുമായി കോണ്‍ഗ്രസ്

പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവര്‍ത്തകരെ മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്.
Congress files complaint over distribution of liquor to garner votes in Wayanad
രാത്രിയില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുScreen grab
Updated on
1 min read

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ വോട്ടുപിടിക്കാന്‍ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവര്‍ത്തകര്‍ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Congress files complaint over distribution of liquor to garner votes in Wayanad
നാളെ വടക്കന്‍ പോര്; ഇന്ന് നിശബ്ദ പ്രചാരണം; ശനിയാഴ്ച ഫലം അറിയാം

പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവര്‍ത്തകരെ മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥാ സൃഷ്ടിച്ചു. പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Congress files complaint over distribution of liquor to garner votes in Wayanad
തങ്കയങ്കി ചാര്‍ത്തി ദീപാരാധന 26ന്; ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും അറിയാം

സ്ഥലത്ത് 7 മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പൊലീസ് നിര്‍ദേശം. എന്നാല്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രാത്രി എത്തിയിരുന്നു. ഇവര്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയുമുണ്ടായിരുന്നു. ഇത് യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത മൂന്ന് പ്രവര്‍ത്തകരെ സിപിഎം തടഞ്ഞു. നിലവില്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.

Summary

Congress files complaint over distribution of liquor to garner votes in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com