ഏറ്റുകുടുക്കയില്‍ ഒരു പ്രശ്‌നവുമില്ല; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു: ഇ പി ജയരാജന്‍

'മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്'
E P Jayarajan
E P Jayarajan
Updated on
1 min read

കണ്ണൂര്‍: ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കുമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റി വയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. ജീവനക്കാരന് താങ്ങാന്‍ കഴിയാത്ത ഭാരം അടിച്ചേല്‍പ്പിച്ച്, വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്. പലരും തലകറങ്ങി വീഴുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

E P Jayarajan
'പേര് ഒഴിവാക്കിയത് അനീതി'; വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണം: ഹൈക്കോടതി

കേരളത്തില്‍ മാത്രമല്ല, രാജസ്ഥാനില്‍ പോലും ഒരാള്‍ ആത്മഹത്യ ചെയ്തു. സിപിഎം ശക്തികേന്ദ്രമായ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയ്ക്ക് നേരെ ഭീഷണി ഉണ്ടായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ജയരാജന്‍ തള്ളി. ഏറ്റുകുടുക്കയില്‍ അങ്ങനെ ഒന്നുണ്ടാകില്ല. കോണ്‍ഗ്രസുകാര്‍ അങ്ങനെയൊക്കെ പറയുമായിരിക്കും. അതല്ലാതെ ഏറ്റുകുടുക്കയില്‍ ഒരു പ്രശ്‌നവുമില്ല. ബിഎല്‍ഒമാരോടൊപ്പം എല്ലാ പാര്‍ട്ടിക്കാരും പോകുന്നില്ലേയെന്ന് ഇ പി ജയരാജന്‍ ചോദിച്ചു.

കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുകയാണ്. ഇത്രമാത്രം അസംബന്ധം പ്രചരിപ്പിക്കാന്‍ പരിശീലനം നേടിയ പാര്‍ട്ടി വേറെയുണ്ടോയെന്ന് ജയരാജന്‍ ചോദിച്ചു. ജോലിയുടെ ഭാരം സഹിക്കാന്‍ കഴിയുന്നില്ലെന്ന് മരിച്ച ജീവനക്കാരന്റെ പിതാവും സഹോദരങ്ങളുമെല്ലാം പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഇല്ലെന്ന് കുടുംബം പറയുന്നു. ഏതെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറയുന്ന നിലവാരമില്ലാത്ത കാര്യം ഏറ്റെടുത്ത് വാര്‍ത്ത കൊടുക്കുകയാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും ജയരാജന്‍ ചോദിച്ചു.

E P Jayarajan
സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

കലക്ടര്‍ അദ്ദേഹത്തിന്റെ ജോലി നിര്‍വഹിക്കുമായിരിക്കും. നിലവാരമില്ലാത്ത കോണ്‍ഗ്രസ് ആരോപണം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നതെന്തിനാണ്. തിരുവനന്തപുരത്ത് നിന്ന് വി ഡി സതീശന്‍ ഒരു അര്‍ത്ഥവുമില്ലാതെ സംസാരിക്കുന്നു. ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതു കേട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അല്ലാതെ ഇവിടെ വന്നിട്ടാണോ പറയുന്നത്. തിരുവനന്തപുരത്ത് കുത്തിയിരുന്നാല്‍ സതീശന് കാര്യം അറിയാനാകുമോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.

Summary

CPM leader EP Jayarajan says if there is a local threat in the death of BLO, it must be from the Congress side.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com