കൊച്ചി : കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന എ ബി സാബു സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന സാബുവിനെ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി, മധുരം നല്‍കി സ്വീകരിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവാണ്.
കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും' പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം എ ബി സാബു പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ കോൺഗ്രസ് വീണ്ടും സ്ഥാനാർത്ഥിയാക്കിയതോടെയാണ് എ ബി സാബു പാർട്ടിയുമായി ഇടഞ്ഞത്. കോൺഗ്രസ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സാബു വിമതനായി മൽസരിക്കാനും ഒരുങ്ങിയിരുന്നു. മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ആളാണ് എ.ബി.ബാബു. 2016-ല്‍ കെ ബാബുവിന് പകരം കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ചത് എ ബി സാബുവിന്റെ പേരായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates