'എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു?, ഉത്തരം കിട്ടിയല്ലോ!'

ചിറയിന്‍കീഴ് സംഭവത്തില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടുണ്ട്
Ramya Haridas
രമ്യ ഹരിദാസ് ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

കണ്ണൂര്‍: തിരുവനന്തപുരം ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളി വന്‍ ചര്‍ച്ചയായിരിക്കെ, വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. രമ്യ ഹരിദാസിനെ പരിഹസിച്ചുകൊണ്ടാണ് റിജിലിന്റെ കുറിപ്പ്. എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു, ഉത്തരം കിട്ടിയല്ലോ എന്നാണ് പേരു പരാമര്‍ശിക്കാതെയുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ്.

Ramya Haridas
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

ചിറയിന്‍കീഴ് സംഭവത്തില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടുണ്ട്. ആ നിര്‍ദേശം നിലനില്‍ക്കെയാണ് റിജിലിന്റെ പരാമര്‍ശം. കണ്ണൂര്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആണ് കോണ്‍ഗ്രസ് യുവനേതാവായ റിജില്‍ മാക്കുറ്റി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോള്‍, ആലത്തൂരില്‍ മത്സരിച്ച രമ്യ ഹരിദാസ് മാത്രമാണ് പരാജയപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയുള്ളതാണ് റിജില്‍ മാക്കുറ്റിയുടെ പരിഹാസം.

Rijil Makkutty's fb post
റിജിലിന്റെ കുറിപ്പ്

റിജിൽ മാക്കുറ്റിയുടെ പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസും സജിത് മുട്ടപ്പലവും തമ്മില്‍ നടന്ന കൈയാങ്കളിയില്‍ കോണ്‍ഗ്രസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.

Ramya Haridas
'പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വവും യുക്തിയും ചേര്‍ന്നതാണ് വാസ്തു'
Ramya Haridas
ഐഎസ്ആർഒ സ്വകാര്യവൽക്കരണത്തിനെതിരെ ചെയർമാന് 9 തൊഴിലാളി യൂണിയനുകളുടെ സംയുക്ത കത്ത്
Summary

Congress leader Rijil Makkutty mocks Ramya Haridas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com