അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്.
Sreenadevi Kunjamma
Congress Leader Sreenadevi Kunjamma Named Accused in Adoor Police Station Attack Case.face book
Edited By:
Updated on: 
1 min read

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. ഇവർക്കെതിരെ അതിക്രമിച്ചു കയറൽ വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്. കേസിൽ പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതി ചേർത്ത സാഹചര്യത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Sreenadevi Kunjamma
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

അടൂർ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പൊലീസ് വാഹനം തടഞ്ഞ് പ്രതിയെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തത്‍. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷനുള്ളിൽ പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവിയുടെ വിശദീകരണം.

Sreenadevi Kunjamma
ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ

നേരത്തെ, അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് തന്നോട് ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുള്ളതായി അറിയില്ലെന്നും അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

Summary

Congress Leader Sreenadevi Kunjamma Named Accused in Adoor Police Station Attack Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sreena Devi
assault led by Sreenadevi Kunjamma,visuals emerge
Sreenadevi Kunjamma
Adoor Prakash
X

FOLLOW US

ON GOOGLE DISCOVER