ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചു ?
V D Satheesan
മുഖ്യമന്ത്രി വിഡി സതീശന്‍ഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടിൽ ദുരൂഹതയുണ്ടെന്നും സർക്കാർ അനാവശ്യ താൽപ്പര്യം കാണിക്കുന്നുവെന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രം​ഗത്തെത്തി. ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?. കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും ഫെഡറേഷൻ ചോദിച്ചു.

V D Satheesan
'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

ജിഎൻഎ പീക്ക് അവറിൽ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് അടിസ്ഥാനമെന്താണെന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ കൺവീനർ എൺ ജി സുരേഷ് കുമാർ ചോദിച്ചു. കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി? യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ്? ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചുവെന്നും ഫെഡറേഷൻ ചോദിക്കുന്നു.

ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ? ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോയെന്നും ഫെഡറേഷൻ കൺവീനർ മുഖ്യമന്ത്രിയോട് ചോദിച്ചു. ജി.എൻ.എയ്ക്ക് പകരം ഹിമാചൽ പ്രദേശ് വൈദ്യുതി സ്വീകരിച്ചാൽ 2,000 കോടിയിലധികം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദവും അദ്ദേഹം തള്ളി.

ഹിമാചൽ പ്രദേശ് വൈദ്യുതിക്ക് 1,105 കോടി രൂപയാണ് കെ.എസ്.ഇ.ബി കണക്കാക്കിയിരുന്നത്. ഒരു യൂണിറ്റിന് 14.50 രൂപ നിരക്കിൽ കണക്കാക്കിയാൽ പോലും ഇത് 1,281 കോടി രൂപ മാത്രമേ വരൂ. ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമ്പോൾ, ഹിമാചൽ പ്രദേശ് വഴിയുള്ള ക്രമീകരണത്തിലൂടെ പീക്ക് സമയങ്ങളിൽ 864 മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ റിപ്പോർട്ട് ചെയ്തിരുന്നതായി സുരേഷ് കുമാർ പറഞ്ഞു. ജി.എൻ.എ വഴി കൂടുതൽ പീക്ക് പവർ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന രേഖ ഏതാണെന്ന് അദ്ദേഹം ചോദിച്ചു.

V D Satheesan
ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ
V D Satheesan
'കാലടിയിലേത് യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണം!, വിദ്യാർത്ഥികളുടെ സമരശക്തിയെ തളർത്താമെന്ന വ്യാമോഹം വേണ്ട'
Summary

Electricity Employees Federation poses questions to the Chief Minister VD Satheesan regarding the electricity deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER