ആലപ്പുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്കു കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി സി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷൻ എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ യുഡിഎഫ് ജില്ലാ ചെയർമാൻ അടക്കമുള്ളവർ ക്വാറന്റീനിലാണ്.
ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. പിന്നാലെ മറ്റുനേതാക്കളുടെയും പരിശോധനാഫലം പുറത്തുവന്നു. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിനമായ ഇന്നലെയാണ് കോവിഡ്‌ഫലം പുറത്തുവന്നത്. യുഡിഎഫ് ജില്ലാ ചെയർമാൻ സി കെ ഷാജിമോഹൻ, സി ആർ ജയപ്രകാശ്, എം മുരളി എന്നിവർ ക്വാറന്റീനിലാണ്.
സ്ഥാനാർഥി തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളിൽ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. സീറ്റുവിഭജനം, സ്ഥാനാർഥി നിർണയം തുടങ്ങിയ കാര്യങ്ങളിൽ ഇനിയും തീരുമാനമാകാത്ത ഇടങ്ങളിൽ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നൽകാൻ നിർദേശിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates