ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി; ചിന്നക്കനാലിൽ വീണ്ടും ഭൂമി കൈയേറ്റം, പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്

സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.
Government Land in Chinnakanal
Congress Raises Alarm Over Alleged Illegal Occupation of Revenue Land in Idukki.
Updated on
1 min read

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ഭൂമി കൈയേറ്റം. ഹൈക്കോടതി വ്യാജമെന്ന് കണ്ടെത്തി പട്ടയം റദ്ദാക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്ത ഭൂമിയാണ് വീണ്ടും കൈയേറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.

സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. തഹസിൽദാറുടെ ഉത്തരവും ഹൈക്കോടതി വിധിയും കാറ്റിൽപ്പറത്തിയാണ് കൈയേറ്റം നടക്കുന്നത് എന്നാണ് കോൺഗ്രസിന്റെ ആരോപണം.

Government Land in Chinnakanal
'ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു, നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതി വരെ പോയി'; കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ: എം എസ് എഫ് നേതാവ്

ചിന്നക്കനാൽ വില്ലേജിലെ എൽ എ നമ്പർ 24/70-ൽ ഉൾപ്പെട്ടതും തണ്ടപ്പേര് നമ്പർ 1718-ൽ പെട്ടതുമായ റവന്യൂ ഭൂമിയാണ് ഇപ്പോൾ കൈയേറ്റക്കാരുടെ പിടിയിലായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഡോ. വർഗീസ് എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് 2010-ൽ ഹൈക്കോടതി കണ്ടെത്തുകയും തുടർന്ന് സർക്കാർ ഈ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ വ്യാജമായി ചമച്ച പട്ടയവും തണ്ടപ്പേരും റദ്ദാക്കിക്കൊണ്ട് തഹസിൽദാർ ഉത്തരവും ഇറക്കിയിരുന്നു.

Government Land in Chinnakanal
പൊലീസ് സ്‌റ്റേഷനില്‍ പ്രശ്‌ന പരിഹാരം; മടങ്ങിയെത്തിയ ഭാര്യയെ കഴുത്തറുത്തു കൊന്ന് ഭര്‍ത്താവ്; കൊലപാതകം മക്കള്‍ക്കു മുന്നില്‍

എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ട്, ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ സ്ഥലം വെട്ടിത്തെളിച്ചതിന്റെ പിന്നിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതാവിന്റെ ഗൂഢാലോചനയുണ്ട് എന്നും റവന്യു ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ട് ഭൂമി സംരക്ഷിക്കണമെന്നും കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേൽമണി ആവശ്യപ്പെട്ടു.

Government Land in Chinnakanal
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആര്?; എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

ഭൂമി കൈയേറ്റത്തിനെതിരെ കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റി ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർക്കും ദേവികുളം സബ് കളക്ടർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ലയങ്ങളിൽ ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് നൽകാതെ, ഭൂമാഫിയയ്ക്ക് റവന്യൂ ഭൂമി തട്ടിയെടുക്കാൻ അധികാരികൾ കൂട്ടുനിന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.

Summary

Congress Raises Alarm Over Alleged Illegal Occupation of Revenue Land in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com