വരുമോ വീണ്ടും സര്‍പ്രൈസ്?; വി എം വിനുവിന് പകരം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും

വിനുവിന് മത്സരിക്കാനായില്ലെങ്കില്‍ പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു
Congress Leaders K Praveen Kumar, Deepa das Munshi
Congress Leaders K Praveen Kumar, Deepa das Munshi
Updated on
1 min read

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. ഡിവിഷനില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സംവിധായകന്‍ വിഎം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ വന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന്, വിനുവിനെതിരെ രൂക്ഷ വിമര്‍ശനവും കോടതി നടത്തിയിരുന്നു.

Congress Leaders K Praveen Kumar, Deepa das Munshi
'സ്ഥാനാര്‍ഥിയാക്കി വിഎം വിനുവിനെ അപമാനിച്ചു; കോണ്‍ഗ്രസ് സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണം'

ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നത്. കോടതി വിധി മാനിക്കുന്നുവെന്നും, കല്ലായിയിലെ പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കോര്‍ കമ്മിറ്റി ചേര്‍ന്ന ശേഷം പ്രഖ്യാപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. വിനുവിന് മത്സരിക്കാനായില്ലെങ്കില്‍ പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്നും, അതും സര്‍പ്രൈസ് ആയിരിക്കുമെന്നും പ്രവീണ്‍കുമാര്‍ സൂചിപ്പിച്ചു. വിനുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Congress Leaders K Praveen Kumar, Deepa das Munshi
ഏയ്.. മലയാളം വേണ്ട, മാതൃഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു, കണക്കുകള്‍ ഇങ്ങനെ

യുഡിഎഫിന്റെ വിജയത്തിനായി വി എം വിനു തങ്ങള്‍ക്കൊപ്പമുണ്ടാകും. വിഎം വിനുവിന് വോട്ടര്‍ പട്ടികയില്‍ വോട്ടില്ല എന്നത് യഥാര്‍ഥ്യമാണ്. പലവട്ടം വോട്ടു ചെയ്ത വ്യക്തി എന്ന നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പല വിനുമാരുടെയും വോട്ടുകള്‍ കാണാതായിട്ടുണ്ട്. അവര്‍ക്കൊക്കെ വോട്ടവകാശം ലഭിക്കാനുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. വോട്ടു വെട്ടിയത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വി എം വിനുവിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

Summary

The UDF candidate for the Kallai division of Kozhikode Corporation in the local body elections will be announced today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com