ഏയ്.. മലയാളം വേണ്ട, മാതൃഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു, കണക്കുകള്‍ ഇങ്ങനെ

മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവാണ് എസ്എല്‍എല്‍സി പരീക്ഷയിലെ കണക്കില്‍ പ്രതിഫലിച്ചതെന്നാണ് പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Malayalam medium less preferred for SSLC, only 36% write exams
എസ്എസ്എല്‍സി പരീക്ഷMeta AI
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ ഏഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായി കണക്കുകള്‍. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍, 2024-25 ല്‍ ഈ കണക്കുകള്‍ 36.56% ആയി കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ 4,27,017 വിദ്യാര്‍ഥികളില്‍ 1,56,161 വിദ്യാര്‍ഥികള്‍ മാത്രമാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത്. 2019 ല്‍ 2,43,409 വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ പരീക്ഷ എഴുതിയതിനെക്കാളും 87,000 കുട്ടികള്‍ കുറവ്. മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവാണ് എസ്എല്‍എല്‍സി പരീക്ഷയിലെ കണക്കില്‍ പ്രതിഫലിച്ചതെന്നാണ് പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പ്രൈമറി ക്ലാസുകളില്‍ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലെ പ്രവേശന അനുപാതം ഏകദേശം 70:30 എന്ന അനുപാതത്തിലെത്തിയതായി വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇംഗ്ലീഷ് എങ്ങനെയോ മെച്ചപ്പെട്ട ഒരു പഠന മാധ്യമമാണെന്ന പൊതുധാരണയാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതെന്ന്' കേരള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. എന്നാല്‍ ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുക്കുന്നത് എല്ലായ്‌പ്പോഴും മികച്ച ഫലം നല്‍കണമെന്നില്ല, ചില മലയാളം മീഡിയം സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് നിലവാരം മികച്ചതാണെന്നും അതുകൊണ്ട് മീഡിയമല്ല, മറിച്ച് ഒരു സ്‌കൂള്‍ നല്‍കുന്ന ഭാഷാ മികവിനുള്ള പരിശീലമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Malayalam medium less preferred for SSLC, only 36% write exams
'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്', പോസ്റ്റിട്ട് മറുകണ്ടം ചാടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികാരികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പോലും, പൊതുജനത്തിന്റെ താതപര്യം മറിച്ചാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍കെ പറഞ്ഞു. ഈ മാറ്റം, നമ്മള്‍ കൈവരിച്ച ഗ്രാമ-നഗര തുടര്‍ച്ചയുടെ സൂചകമാണെന്നും മധ്യവര്‍ഗ മേഖല വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. '2025 ല്‍ എസ്എസ്എല്‍സി എഴുതിയ ഈ വിദ്യാര്‍ത്ഥികള്‍ 2014-15 ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. മലയാളം മീഡിയം സംഖ്യകള്‍ വരും വര്‍ഷങ്ങളില്‍ ഇനിയും കുറയുമെന്നും ജയപ്രകാശ് പറഞ്ഞു.

മലയാളം മീഡിയം പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുള്ള കുറവ് സംസ്ഥാനത്തെ വികസന സ്തംഭനത്തിലേക്ക് എത്തിച്ചേക്കാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍ നന്ദകുമാര്‍ പറഞ്ഞു. 'കേരളത്തിലെ എല്ലാ വികസനങ്ങളുടെയും അടിസ്ഥാനം മലയാളമാണ്. മലയാളത്തോടുള്ള അടുപ്പമില്ലായ്മ, നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭൂമിയെക്കുറിച്ചോ വനങ്ങളെക്കുറിച്ചോ കടലുകളെക്കുറിച്ചോ ശരിയായ അവബോധം ഇല്ലായ്മയാണ് കാണിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് ഇത് അറിയില്ലെങ്കില്‍ നമുക്ക് എങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാനാകും?' അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ ശരിയായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Malayalam medium less preferred for SSLC, only 36% write exams
ഈ വര്‍ഷം അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 851 കാല്‍നടയാത്രക്കാര്‍ക്ക്, കൂടുതലും സീബ്രാ ക്രോസിങ്ങില്‍; സ്‌പെഷ്യല്‍ ഡ്രൈവുമായി പൊലീസ്, 1232 നിയമലംഘനങ്ങള്‍ പിടികൂടി
Summary

Malayalam medium less preferred for SSLC, only 36% write exams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com