'എ​ഴു​ത്ത​ച്ഛ​ൻ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല, എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​?; ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍'; വിവാദം

ഈ ​മ​ല​യാ​ള ഭാ​ഷ എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, മ​ത​പ്ര​ചാര​ണ​ത്തി​നു വേ​ണ്ടി​യാ​യാ​ലും, ഉ​ണ്ടാ​ക്കി​യ​തും ഇ​തി​ൽ ആ​ദ്യ​മാ​യി ഗ​ദ്യ​മു​ണ്ടാ​ക്കി​യ​തും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്.
Ezhuthachan never lived and credits Christian missionaries for Malayalam language;Controversy
എഴുത്തച്ഛന്റെ ചിത്രം- വിനോയ് തോമസ്‌
Updated on
2 min read

കൊച്ചി: മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നും എഴുത്തുകാരന്‍ വിനോയ് തോമസ്. ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്‍മാര്‍ ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ദീപിക പത്രത്തിന്റെ നൂറ്റിനാല്‍പ്പതാം വാര്‍ഷിക വേളയിലാണ് വിനോയ് തോമസിന്റെ വിവാദ പരാമര്‍ശം.

Ezhuthachan never lived and credits Christian missionaries for Malayalam language;Controversy
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

പ്രസംഗത്തിലെ വിനോയിയുടെ പരാമര്‍ശങ്ങള്‍

ആ​രാ​ണ് മ​ല​യാ​ള ഭാ​ഷ സൃ​ഷ്‌​ടി​ച്ച​ത്? ന​വം​ബ​ർ ഒ​ന്നി​ന് ഇ​രി​ട്ടി താ​ലൂ​ക്കി​ൽ എ​ന്നെ ഒ​രു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ചു; മ​ല​യാ​ളഭാ​ഷാ വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. മ​ല​യാ​ള ഭാ​ഷ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ഒ​രു പി​താ​വു​ണ്ടെ​ന്നും അ​ത് എ​ഴു​ത്ത​ച്ഛ​ൻ ആണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഞാ​ൻ പ​റ​യ​ട്ടെ, എ​ഴു​ത്ത​ച്ഛ​ൻ എ​ന്ന് പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല. എ​ഴു​ത്ത​ച്ഛ​ൻ ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല. ഇ​ത് ഞാ​ൻ തു​ഞ്ച​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​വി​ടെ ഞാ​ൻ വെ​ല്ലു​വി​ളി ന​ട​ത്തി​യ​താ​ണ്. എ​ഴു​ത്ത​ച്ഛ​ൻ എ​ന്നു പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​ൻ എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാം എ​ന്നു വെ​ല്ലു​വി​ളി​ച്ചു. എ​ഴു​ത്ത​ച്ഛ​ൻ എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച് വെ​ല്ലു​വി​ളി​ച്ചു. അ​പ്പോ​ൾ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡ​യ​റ​ക്‌​ട​ർ എ​ഴു​ന്നേ​റ്റ് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നെ, എ​ങ്ങ​നെ​യാ​ണ് ഒ​രു ഭാ​ഷാപി​താ​വ് ഉ​ണ്ടാ​യ​ത്.

Ezhuthachan never lived and credits Christian missionaries for Malayalam language;Controversy
'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

മ​ല​യാ​ള ഭാ​ഷ ഉ​ണ്ടാ​കു​ന്ന​ത് വൈ​ദേ​ശി​ക​മാ​യ പ​ല ഭാ​ഷ​ക​ളു​ടെ​യും സ​ങ്ക​ല​നം കൊ​ണ്ടാ​ണ്. നാ​ലാം നൂ​റ്റാ​ണ്ട് തൊ​ട്ട് പേ​ർ​ഷ്യ​ൻ, അ​റ​ബ്, ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല രാ​ജ്യ​ക്കാ​രും കേ​ര​ള​ത്തി​ൽ വ​ന്നി​രു​ന്നു. പോ​ർ​ച്ചു​ഗീ​സു​കാ​രും എ​ത്തി​യി​രു​ന്നു. ഇ​വ​രെ​ല്ലാം ക​ച്ച​വ​ട​ത്തി​നാ​യി​രു​ന്നു വ​ന്ന​ത്. ആ ​ക​ച്ച​വ​ട​ത്തി​നാ​യി ക്രി​സ്ത്യാ​നി​ക​ളും ജൂ​ത​ന്മാ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​വ​ർ അ​വ​രു​ടെ ഭാ​ഷ​യി​ൽ ചോ​ദി​ക്കും. ന​മ്മ​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യും. അ​ങ്ങ​നെ, അ​വ​രു​ടെ ഭാ​ഷ​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഭാ​ഷ​യും ക​ല​ർ​ന്ന ഒ​രു വെ​ങ്ക​ലഭാ​ഷ​യാ​ണ് മ​ല​യാ​ളം. ഇ​തി​ൽ, ഗ​ദ്യ​മി​ല്ലാ​യി​രു​ന്നു, ക​വി​ത​യി​ല്ലാ​യി​രു​ന്നു, ചെ​റു​ക​ഥ​യി​ല്ലാ​യി​രു​ന്നു, ഇ​തി​ൽ നോ​വ​ൽ ഇ​ല്ലാ​യി​രു​ന്നു, നാ​ട​കം ഇ​ല്ലാ​യി​രു​ന്നു, വ്യാ​ക​ര​ണ​മി​ല്ലാ​യി​രു​ന്നു, നി​ഘ​ണ്ടു ഇ​ല്ലാ​യി​രു​ന്നു. ഭാ​ഷ​യു​ടെ ഒ​രു സ്വ​ഭാവ​വും ഇ​ല്ലാ​ത്ത പ്രാ​കൃ​ത​മാ​യ ഭാ​ഷ​യാ​യി​രു​ന്നു മ​ല​യാ​ളം. ഇ​ത്​ എ​ഴു​ത്ത​ച്ഛ​നാ​ണോ നിർമിച്ച​ത്?

ഈ ​മ​ല​യാ​ള ഭാ​ഷ എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, മ​ത​പ്ര​ചാര​ണ​ത്തി​നു വേ​ണ്ടി​യാ​യാ​ലും, ഉ​ണ്ടാ​ക്കി​യ​തും ഇ​തി​ൽ ആ​ദ്യ​മാ​യി ഗ​ദ്യ​മു​ണ്ടാ​ക്കി​യ​തും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. മ​ല​യാ​ള ഭാ​ഷ​യി​ൽ ആ​ദ്യം ക​ഥ​യു​ണ്ടാ​ക്കു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. വ​ണ​ക്ക​മാ​സ​ത്തി​ലൊ​ക്കെ ഇ​ത്ത​രം ക​ഥ​ക​ളു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ചെ​റു​ക​ഥാ രൂ​പ​ങ്ങ​ൾ. ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട്, ബെ​ഞ്ച​മി​ൻ ബെ​യ്‌​ലി തു​ട​ങ്ങി​യ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മ​ല​യാ​ളഭാ​ഷ ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​നെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രെ​യാ​ണ് ഈ ​സ്ഥാ​ന​ത്ത് വി​ളി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ്, ജീ​വി​ച്ചി​രി​ക്കാ​ത്ത ഒ​രാ​ളെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കു​ന്ന​ത്.

അതേസമയം, വിനോയിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ വിനോയിയുടെ വാദത്തെ അനകൂലിക്കുന്നുമുണ്ട്.

Summary

Controversy erupts over claims that Ezhuthachan is a myth and Malayalam was 'created' by Christian missionaries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com