'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചതിനെ ചൊല്ലി ഉയര്‍ന്ന വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ ഫൈസല്‍ ബാഫഖി തങ്ങള്‍
Controversy over VD Satheesan ponnani lunch, Faisal Bafaqui Thangal reaction
ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ വി ഡി സതീശൻ ഭക്ഷണം കഴിക്കുന്ന ചിത്രം, ഫൈസല്‍ ബാഫഖി തങ്ങള്‍
Edited By:
Updated on
1 min read

മലപ്പുറം: മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചതിനെ ചൊല്ലി ഉയര്‍ന്ന വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ ഫൈസല്‍ ബാഫഖി തങ്ങള്‍. മലപ്പുറത്തെ വീട്ടിലെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും അതിനെ 'വിരുന്ന്' എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചോദ്യം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശന്‍ താങ്കളുടെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചത് വലിയ വിവാദമായല്ലോ. സംസ്ഥാനം ഒരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്താണ് ഇതില്‍ പ്രതികരിക്കാനുള്ളത്?

ഉത്തരം: ഇതില്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. അദ്ദേഹം മുഖ്യമന്ത്രി ആയതിന് ശേഷം മലപ്പുറത്ത് വരുമ്പോള്‍ വീട്ടിലേക്ക് വരണമെന്ന് നേരത്തേ ക്ഷണിച്ചതാണ്. അന്ന് അദ്ദേഹത്തിന് മലപ്പുറത്ത് പൊതുപരിപാടികള്‍ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഉച്ചയായപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങള്‍ അറിയാത്തതുകൊണ്ട് മൂന്നോ നാലോ വിഭവങ്ങള്‍ അധികമായി ഒരുക്കിയെന്നേയുള്ളൂ. മുഖ്യമന്ത്രി മാത്രമല്ല, ഏത് രാഷ്ട്രീയ-സാമുദായിക നേതാവായാലും ഈ വഴി വരുമ്പോള്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ്.

ചോദ്യം: സംസ്ഥാനം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു എന്നാണല്ലോ വിമര്‍ശനം?

ഉത്തരം: ശരിയാണ്, കേരളം വലിയൊരു ദുരന്തമുഖത്തുകൂടെയാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ പറയുന്നത്? നമ്മുടെ നാട്ടിലൊക്കെ ഒരു മരണവീട്ടില്‍ പോലും ആളുകള്‍ കൂടുമ്പോള്‍ ഭക്ഷണം നല്‍കുന്നത് പതിവാണ്. അതിനര്‍ഥം അവിടെ ആഘോഷം നടക്കുന്നു എന്നല്ല. മുഖ്യമന്ത്രി വന്നപ്പോള്‍ അദ്ദേഹത്തെ കാണാനും മറ്റുമായി ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അവരും മേശയ്ക്കരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. ഒരാള്‍ക്ക് മാത്രമായി ഭക്ഷണം വിളമ്പാന്‍ കഴിയില്ലല്ലോ. അതെങ്ങനെ വിരുന്നാകും?

ചോദ്യം: കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിക്കെതിരെ വലിയ വിവാദങ്ങളാണല്ലോ ഉയരുന്നത്. ആദ്യം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയതും, പിന്നീട് ഈ 'വിരുന്നില്‍' പങ്കെടുത്തതും. എന്തുകൊണ്ടാണ് ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാകുന്നത്?

ഉത്തരം: വിഡി സതീശന്‍ മുഖ്യമന്ത്രി ആയതു മുതല്‍ അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള കള്ളപ്രചാരണങ്ങളാണ് ഇടതുപക്ഷത്തു നിന്ന് നടക്കുന്നത്. അദ്ദേഹത്തോടുള്ള പകയുടെ പേരില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന വിവാദങ്ങളാണിവ. അദ്ദേഹത്തിന്റെ അടുത്ത പത്രസമ്മേളനം വരെയേ ഈ വിവാദങ്ങള്‍ക്ക് ആയുസ്സുള്ളൂ.

ചോദ്യം: ഇപ്പോള്‍ ഉണ്ടായ വിവാദം മുഖ്യമന്ത്രിയുടെ സന്ദര്‍ഭത്തിനനുസരിച്ചുള്ള ഔചിത്യപരമായ പെരുമാറ്റമല്ലാത്തതിനാലാണല്ലോ?

ഉത്തരം: ഞാന്‍ മുസ്ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡിന്റെ സംസ്ഥാന അധ്യക്ഷനാണ്. കേരളത്തിലുടനീളം ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നവരാണ് വൈറ്റ് ഗാര്‍ഡ്. ദുരന്തമുഖത്ത് എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. നല്ല ഭക്ഷണം കഴിച്ചതുകൊണ്ട് ആരുടെയും ഉത്തരവാദിത്തങ്ങള്‍ ഇല്ലാതാകുന്നില്ല.

Controversy over VD Satheesan ponnani lunch, Faisal Bafaqui Thangal reaction
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Controversy over VD Satheesan ponnani lunch, Faisal Bafaqui Thangal reaction
'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടിയതിന് തുല്യം; പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം'
Summary

Controversy over VD Satheesan ponnani lunch, Faisal Bafaqui Thangal reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com