'എന്റെ മനസ്സില്‍ നീയാണ്', കിട്ടേണ്ട ഇടം ആരൊക്കെയോ ഇല്ലാതാക്കി; ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് എടുത്തയാളുടെ അവസ്ഥ നമുക്ക് മുന്നിലുണ്ട്: പ്രതികരണവുമായി ജെ എസ് അഖില്‍

പാര്‍ട്ടിയെയോ ഉമ്മന്‍ചാണ്ടിയെയോ വേദനിപ്പിക്കേണ്ട എന്നു കരുതിയാണ് യാതൊന്നും പ്രതികരിക്കാതെ മാറി നിന്നതെന്ന് ജെ എസ് അഖില്‍ പറഞ്ഞു
J S Akhil
ജെ എസ് അഖില്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാത്തതില്‍ വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് ജെ എസ് അഖില്‍. തന്റെ പേര് തഴഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്ക് വേദനയുണ്ടായിരുന്നു. എന്നാല്‍ താന്‍ ആ സമയത്ത് ഏതെങ്കിലും തരത്തില്‍ പ്രതികരിച്ച് പാര്‍ട്ടിയെയോ ഉമ്മന്‍ചാണ്ടി സാറിനെയോ വേദനിപ്പിക്കേണ്ട എന്നു കരുതിയാണ് പൊതു മധ്യത്തില്‍ യാതൊന്നും പ്രതികരിക്കാതെ മാറി നിന്നതെന്ന് ജെ എസ് അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസിഡന്റ് പദം കിട്ടാത്തത്തില്‍ ഒരു കമന്റ് പോലും ആര്‍ക്കെതിരെയും പറയാതെ, ഒരു പ്രശ്‌നവും ഉണ്ടാക്കാതെ ആ കാലഘട്ടത്തില്‍ പരിപൂര്‍ണമായും മാറി നില്‍ക്കുകയായിരുന്നു. അന്ന് നേതാക്കള്‍ എടുത്ത തീരുമാനം അനുസരിച്ച്, ആരെയും വേദനിപ്പിക്കേണ്ട എന്നു കരുതി മാറി നിന്നതാണ്. നമ്മളെ സംബന്ധിച്ചിടത്തോളം അക്കാലം ഉമ്മന്‍ചാണ്ടിയുടെ ആശുപത്രിയിലെ അവസാന നാളുകളായിരുന്നു. ഒരിക്കലും താന്‍ കാരണം പാര്‍ട്ടിക്കോ, ഉമ്മന്‍ചാണ്ടിയെ സ്‌നേഹിക്കുന്നവര്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ വേദനയുണ്ടാകാന്‍ പാടില്ല എന്ന ഉറച്ച തീരുമാനമെടുത്തിരുന്നുവെന്ന് ജെ എസ് അഖില്‍ പറഞ്ഞു.

എന്റെ മനസ്സില്‍ നീയാണ് എന്ന് ഉമ്മന്‍ചാണ്ടി സാര്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആ തീരുമാനം എനിക്കറിയാം. ആ തീരുമാനം എങ്ങനെ മാറ്റപ്പെട്ടു എന്നത് സമൂഹം ചര്‍ച്ച ചെയ്യപ്പെടുകയാണ്. അങ്ങനെ സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോഴെല്ലാം, ആരൊക്കെയോ ചേര്‍ന്ന് ഇല്ലാതാക്കിയതില്‍ വലിയ വിഷമം ഉണ്ട്. എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചാലും പല കാര്യങ്ങളിലും ഒഴിവാക്കപ്പെടുമ്പോഴും ചവിട്ടിത്തേക്കുമ്പോഴും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കുതികാല്‍ വെട്ടിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയത്തിലെ നേതാക്കന്മാര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. അതിനെക്കാളപ്പുറം, ഉമ്മന്‍ചാണ്ടി ഉയര്‍ത്തിപ്പിടിച്ച നന്മയുടെ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂ. പാര്‍ട്ടിക്ക് വേണ്ടി പോസ്റ്ററൊട്ടിച്ച, പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകനെയും വേദനിപ്പിക്കുന്ന നടപടികള്‍ പാടില്ല. ഇപ്പോഴും ഹൃദയശുദ്ധിയോടെ ആ നിലപാടിനൊപ്പം നില്‍ക്കുന്നതില്‍ പാര്‍ട്ടിക്ക് എതിരായ പ്രസ്താവന തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും ജെ എസ് അഖില്‍ പറഞ്ഞു.

മന്ത്രിമന്ദിരങ്ങളിലെല്ലാം കയറിയിറങ്ങി നടക്കുന്ന നിരവധി പാര്‍ട്ടി നേതാക്കളെ കാണാം. എന്നാല്‍ സെക്രട്ടേറിയറ്റില്‍ പോലും വരാതെ, പാര്‍ട്ടിക്ക് വേണ്ടി പോസ്റ്ററൊട്ടിച്ചും നാട്ടില്‍ കഠിനാധ്വാനം നടത്തുകയും ചെയ്ത ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒരു പരാമര്‍ശവും നടത്താനില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സൈബര്‍ ആക്രമണം നേരിട്ടപ്പോഴാണ് പ്രസ്താവന നടത്തിയത്. തനിക്കു നേരെയും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. അത് നെറികേടിന്റെ രാഷ്ട്രീയമാണ്. ഉമ്മന്‍ചാണ്ടി കാലത്തിന്റെ കാവ്യനീതി ഉള്‍ക്കൊള്ളുന്ന നന്മയുള്ള നേതാവാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അവസ്ഥ ഇപ്പോള്‍ നമുക്ക് നന്നായി അറിയാമെന്നും ജെ എസ് അഖില്‍ പറഞ്ഞു.

Summary

Controversy over Youth Congress President appointment: J.S. Akhil responds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER