'യുവ ഹിന്ദു വ്യവസായി'; കബളിപ്പിച്ച് 12 യുവതികളെ വിവാഹം കഴിച്ചു; മുസ്ലീം യുവാവ് പിടിയില്‍; ലക്ഷ്യം മതംമാറ്റമെന്ന് പൊലീസ്

സാമ്രാട്ട് സിങ് എന്ന ഹിന്ദു ഐഡന്‍ഡിറ്റിയിലായിരുന്നു ഇയാള്‍ ഹിന്ദു യുവതികളെ കബളിപ്പിച്ച് വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
Man posed as Hindu, married 12 women across three states
പ്രതീകാത്മക ചിത്രംഫയൽ
Updated on
2 min read

ലഖ്‌നൗ: ഹിന്ദു ആണെന്ന വ്യാജേനെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍. മതപരിവര്‍ത്തനം നടത്തുക ലക്ഷ്യമിട്ടാണ് ഇയാള്‍ നിരവധി വിവാഹം കഴിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഫറൂഖാബാദ് സ്വദേശി ഷറഫ് റിസ് വിയാണ് പിടിയിലായത്. വാരാണസിയിലെ സാരാനാഥ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്രാട്ട് സിങ് എന്ന ഹിന്ദു ഐഡന്‍ഡിറ്റിയിലായിരുന്നു ഇയാള്‍ ഹിന്ദു യുവതികളെ കബളിപ്പിച്ച് വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് സാരാനാഥില്‍ നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് റിസ്വി പിടിയിലായത്. വിവാഹ വെബ്‌സൈറ്റുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 12 സ്ത്രീകളെ വിവാഹം ചെയ്തതായി റിസ്വി പൊലീസിനോട് സമ്മതിച്ചു. പണവും മറ്റ് സമ്മാനങ്ങളും കൈക്കലാക്കുകയും യുവതികളുമായി ശാരീരിക ബന്ധം നടത്തുകയും ചെയ്ത ശേഷം സ്വന്തംപേര് വെളിപ്പെടുത്തുകയെന്നതായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് ശേഷം യുവതികളെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

Man posed as Hindu, married 12 women across three states
ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

യുവ ഹിന്ദു ബിസിനസുകാരനാണെന്ന വ്യാജേനെ യുവതികളെ സാമ്പത്തികമായും ശാരീരകമായും ചൂഷണം ചെയ്യുകയായിരുന്നു റിസ് വിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. വിശ്വാസം നേടിയെടുത്ത ശേഷം വിവാഹം ഉറപ്പിക്കും. അല്ലെങ്കില്‍ യുവതികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടും. അതിനുശേഷം അവരെ മതം മാറ്റത്തിന് നിര്‍ബന്ധിപ്പിക്കും. സാമാട്ട് സിങ്, അജയ് കുമാര്‍, വിജയ് കുമാര്‍ എന്നീ പേരുകളില്‍ റിസ്വിക്ക് മൂന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Man posed as Hindu, married 12 women across three states
കശ്മീര്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം 65 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വിവിധ നഗരങ്ങളിലായി ഏറെ സ്വത്തുക്കളുണ്ടെന്ന് ഇയാള്‍ യുവതികളെ പറഞ്ഞ് പറ്റിക്കും. തീര്‍ത്തും ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. വീഡിയോ കോളില്‍ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഷറഫ് സുഹൃത്തുക്കളെ ബന്ധുക്കളായി അവതരിപ്പിച്ച് യുവതികളെ കബളിപ്പിക്കും. കെണിയിലായി യുവതികളെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ ആഡംബര കാറുകള്‍ വാടകയ്ക്കെടുക്കുകയും വിലയേറിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു. ശാരിരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹച്ചെലവിനാണെന്ന് പറഞ്ഞ് ഇവരില്‍ പണം തട്ടുകയും ചെയ്യും. പലപ്പോഴും പണം കൈക്കലാക്കിയ ശേഷം ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി ചില ബന്ധത്തില്‍ നിന്ന് പിന്‍മാറിയതായും പൊലിസ് പറഞ്ഞു.

പരാതിക്കാരിയായ യുവതിയില്‍ നിന്ന് വിവാഹാവശ്യത്തിനായി ഇയാള്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. ഇയാള്‍ ഹിന്ദുവല്ലെന്ന് മനസ്സിലായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതി പലപ്പോഴായി റിസ് വിയുടെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു. കൂടാതെ ഇവരെ വാരണസിയിലെയും ലഖ്‌നൗവിലെയും ഹോട്ടലില്‍ എത്തിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അഞ്ച് ലക്ഷം തിരികെ ചോദിച്ചപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

റിസ്വി ഒരു വലിയ മതപരിവര്‍ത്തന റാക്കറ്റിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ഒരു ഇസ്ലാമിക സംഘടനയുമായി അടുത്ത ബന്ധം പുല്‍ത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com