തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് ഇളവുകള്‍. പരിശീലന കേന്ദ്രങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. ഇതില്‍ കമ്പ്യൂട്ടര്‍ സെന്ററുകളും ട്യൂഷന്‍ സെന്ററുകളും ഉള്‍പ്പെടും.
സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. ഒരേസമയം അന്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം അല്ലെങ്കില്‍ പരമാവധി നൂറ് പേര്‍ക്ക് പങ്കെടുക്കാം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കിയേക്കും. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിര്‍ബന്ധമായി തുടരുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസ് യാത്രകള്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവില്‍ 7 ദിവസത്തിനകം മടങ്ങുന്നവര്‍ക്ക് പ്രത്യേക അനുമതിയുണ്ടെങ്കില്‍ ക്വാറന്റൈന്‍ വേണ്ട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates